Lifestyle

ആന്റിന ഘടനയില്‍ മാറ്റം വരുത്തി 2019ല്‍ പുതിയ ഐഫോണുകള്‍ എത്തുന്നു

2019 ല്‍ പുറത്തിറക്കുന്ന ആപ്പിള്‍ ഐഫോണ്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. ഐഫോണിന്റെ 2019 ലൈനപ്പ് ആന്റിന ഘടനയില്‍ മാറ്റം വരുത്താനാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്. പ്രശസ്ത ആപ്പിള്‍ അനലിസ്റ്റായ മിങ്-ചി കുവോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

വരാനിരിക്കുന്ന ഐഫോണിന്റെ ഭാഗമായി ലിക്വിഡ് ക്രിസ്റ്റല്‍ പോളിമര്‍ (എല്‍സിപി) മെറ്റീരിയല്‍ ഉപയോഗിക്കുന്നതിന് പകരമായി പരിഷ്‌കരിച്ച പിഐ മാഗ്‌നെറ്റിക് കണക്ഷന്‍ ഇന്‍സ്പക്ഷന്‍ ഉപയോഗിക്കാനാണ് ആപ്പിള്‍ ആസൂത്രണം ചെയ്തത്. 

റേഡിയോ ഫ്രീക്വന്‍സി പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുന്ന തരത്തിലുളള മാറ്റത്തിനാണ് ആപ്പിള്‍ തയ്യാറെടുക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നത്. LCP ആന്റിനകളുടെ RF പ്രകടനത്തെ ബാധിക്കുന്ന ഉല്‍പ്പാദന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, 2019 ലെ ലൈനപ്പില്‍, ആപ്പിളിന് വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുഎസ്ബി- സി കേബിളുകള്‍ ലഭ്യമാക്കാനും ഐഫോണിന്റെ ക്യാമറ പ്രകടനത്തിലെ മെച്ചപ്പെടുത്തലുകളുമായി മുന്നോട്ട് പോകും.

 

Author

Related Articles