Lifestyle

10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് അധിക നികുതി

കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് ആന്റ് കസ്റ്റംസ് (സിബിഐസി) യുടെ പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് ഇനി മുതല്‍ അധിക നികുതി ഏര്‍പ്പെടുത്തുന്നു. ജിഎസ്ടിക്കുപുറമെ സോത്രസ്സില്‍ നിന്ന് നികുതി(ടിസിഎസ്) ഈടാക്കാനാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് ആലോചിക്കുന്നത്. 

10 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങളില്‍  ഒരു ശതമാനം നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുന്‍ എക്‌സ് ഷോറൂം വിലയില്‍ ബാധകമായ ജിഎസ്ടി ഉള്‍പ്പെടുന്നുണ്ട്.

ഒരു ഓട്ടോ ഡീലര്‍ ശേഖരിച്ച നികുതി കണക്കെടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയെ ചുമത്തണം എന്നാണ് വിശദീകരണം. ഓട്ടോ ഡീലര്‍ വഴിയാരിക്കും ഇത് സമാഹരിക്കുക. 

 

Author

Related Articles