Investments

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് 21 ദിവസത്തെ സമയം അനുവദിച്ചു; റിട്ടേണ്‍ നല്‍കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

ആദായ നികുതിയുടെ റിട്ടേണ്‍ ഫയല്‍ നീട്ടിയിരിക്കുന്നു. 21 ദിവസം വരെ ആദായ നികുതി റിട്ടേണ്‍ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളായ ഇക്കണോമിക് ടൈംസും മണികണ്‍ട്രോളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിട്ടേണ്‍ 21 ദിവസിത്തനകം നല്‍കിയില്ലെങ്കില്‍ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

2017-2018 വര്‍ഷത്തില്‍ അസസ്‌മെന്റ് നല്‍കാത്തവര്‍ക്കാണ് വീണ്ടും 21 ദിവസം വരെ ഇപ്പോള്‍ സമയം അനുവദിച്ചിരിക്കുന്നത്.  2017-2018 വര്‍ഷത്തില്‍ വന്‍ തുകയാണ് ആദായനികുതിക്ക് ലഭിക്കാനുള്ളത്. 2017 ല്‍ 1.7 കോടി റിട്ടണാണ് ആദായ നികുതി വകുപ്പിന് ലഭിച്ചത്. ഇതിലൂടെ സര്‍ക്കാറിന് 26,425 കോടി രൂപ ലഭിക്കുകയും ചെയ്തു. അതേ സമയം ഇതുവരെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിന്റെ കാരണം കൂടി ബോധിപ്പിക്കേണ്ടി വരുമെന്നാണ് സൂചന.നോണ്‍ ഫയലേഴ്സ് മോണിറ്ററിങ് സിസ്റ്റംവഴിയാണ് റിട്ടേണ്‍ ഫയല്‍ നല്‍കാത്തവരെ തരംതിരിച്ചത്.

 

Author

Related Articles