Lifestyle

ആഗോള വിപണിയില്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പനയില്‍ 12 ശതമാനം ഇടിവ്

ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പന ആഗോള വിപണിയില്‍ 12 ശതമാനം ഇടിവ് രേഖപ്പെടുത്തയതായി റിപ്പോര്‍ട്ട്. മെയ് മാസത്തിലാണ് ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയത്. വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ 42,370 യൂണിറ്റായി വില്‍പ്പന കുറയുകയും ചെയ്തു. 

അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ ജാഗ്വര്‍ ലാന്‍ഡിന്റെ വില്‍പ്പന 9.4 ശതമാനം ഇടിവ് രേഖപ്പെടുത്തി 13,142 യൂണിറ്റിലേക്കെത്തിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ ഇടിവാണ് മെയ് മാസത്തില്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ളത്. 

ഇന്ധന വിലയിലുണ്ടാകുന്ന ചാഞ്ചാട്ടവും, വിപണിയിലെ സമ്മര്‍ദ്ദവുമാണ് വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

 

 

Author

Related Articles