കിസാന്‍ വികാസ് പത്രയുടെ കാലാവധി ഇനി മുതല്‍ '113 മാസം'; പലിശ 7.7ല്‍ നിന്ന് 7.6 ആയി കുറച്ചു; കര്‍ഷകരെ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ദീര്‍ഘകാല നിക്ഷേപ പദ്ധതിയെ അടുത്തറിയാം; കെവിപി 'റിസ്ക് ഫ്രീ' തന്നെ
ഡല്‍ഹി: രാജ്യത്തെ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് മോദി സര്‍ക്കാര്‍ കുറയ്ക്കുന്നതിന്റെ പിന്നാലെ കിസാന്‍ വികാസ് പത്രയുടെ (കെവിപി) പലിശ നിരക്കിലും കുറവ് വരുത്തിയിരിക്കുകയാണ്. പദ്ധതി ഇറക്കി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ശ്രദ്ധ നേടിയ പോസ്റ്റോഫീസ് പദ്ധതിയായിരുന്നു കിസാന്‍ വികാസ് പത്ര. നിക്ഷേപിക്കുന്ന തുക ഒന്‍പത് വര്‍ഷവും നാലു മാസവും കൊണ്ട് ഇരട്ടിയാക്കുന്ന പദ്ധതിയ്ക്ക് ഇപ്പോള്‍ കാലാവധി ഒരു മാസം കൂടി മുന്നോട്ട് പോയിരിക്കുകയാണ്. നേരത്തെ 112 മാസമായിരുന്നെങ്കില്‍ ഇപ്പോള്‍ 113 മാസം വേണമെന്നര്‍ത്ഥം.
7.7 ശതമാനമായിരുന്നു ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പലിശ. ഇത് ഇനി മുതല്‍ 7.6 ശതമാനമായിരിക്കും. സാമ്പത്തിക വര്‍ഷത്തെ ഓരോ പാദത്തിലും പദ്ധതിയുടെ പലിശ നിരക്ക് പുതുക്കുന്നതിന്റെ ഭാഗമായിച്ചാണ് തീരുമാനം. 1000 രൂപ ചുരുങ്ങിയ നിക്ഷേപത്തില്‍ വ്യക്തിഗ നിക്ഷേപം നടത്താന്‍ സാധിക്കും. പരമാവധി തുക എത്രയായാലും സാരമില്ല. 1,000 രൂപ, 5,000 രൂപ, 10,000 രൂപ, 50,000 രൂപ എന്നിങ്ങനെയുള്ള മൂല്യത്തിലാണ് കെവിപി നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തിറക്കിയിട്ടുള്ളത്.
പോസ്റ്റ് ഓഫീസ് വഴിയാണ് നിക്ഷേപിക്കാന്‍ കഴിയുക. രണ്ടര വര്‍ഷം കഴിയുമ്പോള്‍ ആവശ്യമെങ്കില്‍ പണം പിന്‍വലിക്കാന്‍ കഴിയും. കാലാവധിയെത്താതെ രണ്ടര വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ 1000 രൂപ നിക്ഷേപിച്ചയാള്‍ക്ക് 1,173 രൂപയും മൂന്നുവര്‍ഷം കഴിയുമ്പോള്‍ 1211 രൂപയും മൂന്നര വര്‍ഷം കഴിയുമ്പോള്‍ 1251 രൂപയും ലഭിക്കും. കര്‍ഷകരെ ലക്ഷ്യമിട്ട് 1998ലാണ് കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ കിസാന്‍ വികാസ് പത്ര അവതരിപ്പിച്ചത്. അവതരിപ്പിച്ച സമയത്ത് 8.4 ശതമാനംവരെ പലിശ നല്‍കിയിരുന്നു.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ചില മാറ്റങ്ങളോടെ പദ്ധതി വീണ്ടും അവതരിപ്പിച്ചു. കള്ളപ്പണം നിക്ഷേപിക്കുന്നത് തടയാന്‍ 50,000 രൂപയ്ക്കുമുകളിലുള്ള നിക്ഷേപത്തിന് തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥകൊണ്ടുവന്നു. 10 ലക്ഷത്തിനുമുകളിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ വരുമാനത്തിന് തെളിവുകൂടി ഹാജരാക്കണം. കാലാവധിയെത്തും മുമ്പ് ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് നിക്ഷേപം പിന്‍വലിക്കാം. കുറഞ്ഞത് 30 മാസമെങ്കിലും പൂര്ത്തിയാക്കിയിരിക്കണമെന്നത് നിര്‍ബന്ധമാണ്.
വികാസ് പത്രയിലെ നിക്ഷേപത്തിന് 80സി പ്രകാരമുള്ള നികുതിയിളവുകളൊന്നുമില്ല. നിക്ഷേപത്തില്‍ നിന്നുള്ള മൂലധന നേട്ടത്തിനും നികുതിയിളവില്ല. കാലാവധിക്കു ശേഷം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ടിഡിഎസ് കിഴിവ് ചെയ്യില്ല. ഓരോരുത്തരുടെയും നികുതി സ്ലാബിനനുസരിച്ച് ആദായ നികുതി നല്‍കണം. കിസാന്‍ വികാസ് പത്ര സര്ട്ടിഫിക്കറ്റിന്മേല് വായ്പ ലഭിക്കും. വായ്പയുടെ പലിശ നിരക്ക് താരതമ്യേന കുറവായിരിക്കും.
റിസ്ക് എടുക്കാന്‍ ശേഷിയില്ലാത്ത നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് കെവിപി. സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ പൂര്‍ണമായും സുരക്ഷിതമാണ്. ബാങ്കുകള്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് ഇത്രതന്നെ പലിശ നല്കുന്നതിനാല് ആദായത്തിന്റെ കാര്യത്തില്‍ ആകര്‍ഷകമല്ല.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം