പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്‍റുകള്‍
കൊച്ചി: ജനപ്രിയ ആല്‍ഫ ബ്രാന്‍ഡിനെ അടിസ്ഥാനമാക്കി മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി പുതിയ ആല്‍ഫ സിഎന്‍ജി പാസഞ്ചര്‍, കാര്‍ഗോ വേരിയന്റുകള്‍ പുറത്തിറക്കി. കൂടാതെ മറ്റു ഡീസല്‍ മുച്ചക്ര വാഹനങ്ങളെ അപേക്ഷിച്ച് ആല്‍ഫ കാര്‍ഗോ, പാസഞ്ചര്‍ ഉടമയ്ക്ക് അഞ്ചു വര്‍ഷം കൊണ്ട് ഇന്ധന ചിലവില്‍ 4,00,000 രൂപ വരെ ലാഭിക്കാനാകും.
പുതിയ ആല്‍ഫ സിഎന്‍ജി കാര്‍ഗോ, പാസഞ്ചര്‍ വകഭേദങ്ങളില്‍ ഉപഭോക്താക്കളുടെ വ്യത്യസ്ത യാത്ര ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക്, ഡീസല്‍, സിഎന്‍ജി എന്നിവയുള്‍പ്പെടെ ഒന്നിലധികം ഓപ്ഷനുകള്‍ ലഭ്യമാക്കുന്നു. രാജ്യത്തെ സിഎന്‍ജി സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ആല്‍ഫ കാര്‍ഗോ, പാസഞ്ചര്‍ ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കുമെന്ന് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് സിഇഒ സുമന്‍ മിശ്ര പറഞ്ഞു.
കേരളം, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ഈ പുതിയ വേരിയന്റുകള്‍ ലഭ്യമാകും.
ആല്‍ഫ പാസഞ്ചര്‍ ഡിഎക്‌സ് ബിഎസ് 6 സിഎന്‍ജിയ്ക്ക് 2,57,000 രൂപയും, ആല്‍ഫ ലോഡ് പ്ലസിന് 2,57,800 രൂപയുമാണ് (എക്‌സ്-ഷോറൂം ലഖ്‌നൗ) വില.
Related Articles
-
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം -
500 സിസിയ്ക്ക് താഴെയുള്ള ക്രൂസര്‍ ബൈക്കുമായി ഹോണ്ട; ഹൈനെസ് പ്രീമിയം ബൈക്ക് ഇന്ന്