Lifestyle

മാര്‍ച്ചില്‍ മാരുതിയുടെ ഉത്പാദനം 21 ശതമാനമായി കുറച്ചു; വില്‍പ്പനയില്‍ രേഖപ്പെടുത്തിയത് വന്‍ഇടിവ്

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഉത്പാദനം ഏകദേശം 21 ശതമാനമായി കുറച്ചു. വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് മാര്‍ച്ചില്‍ ഉത്പാദനം കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്. വരും മാസങ്ങളില്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ പാക്കേജകളും ഓഫറുകളും വാഗ്ദാനം ചെയ്യുകയാണ് കമ്പനി. ഇത് വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടാക്കുമെന്നാണ് കമ്പനി കരുതുന്നത്. 

മാര്‍ച്ചില്‍ വെറും 1,36,201 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്  1,72,195 യൂണിറ്റുകളില്‍ നിന്ന് 20.9 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ആള്‍ട്ടോ, സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ്സ എന്നിവയുടെ വില്‍പന 20.6 ശതമാനം ഇടിഞ്ഞ് 1,35,236 യൂണിറ്റിലെത്തി. 2018 മാര്‍ച്ചില്‍ 1,70,328 യൂണിറ്റാണ് വില്‍പന നടത്തിയത്.

വാനുകള്‍ ഒഴികെയുള്ള കമ്പനിയുടെ എല്ലാ വലിയ സെഗ്മെന്റുകളുടെയും ഉത്പാദനത്തില്‍ കുറവുണ്ടായി. കോംപാക്ട് സെഗ്മെന്റില്‍ ഉല്‍പാദനം 7.5 ശതമാനം ഇടിഞ്ഞ് 81,163 യൂണിറ്റിലെത്തി. യൂട്ടിലിറ്റി വാഹനങ്ങള്‍ 26.4 ശതമാനം കുറഞ്ഞ് 17,719 യൂണിറ്റിലെത്തി. എന്നിരുന്നാലും, വാനുകളുടെ ഉത്പാദനം 6 ശതമാനം ഉയര്‍ന്ന് 15,710 യൂണിറ്റിലെത്തി. 2018 മാര്‍ച്ചില്‍ 14,822 യൂണിറ്റുകള്‍ വിറ്റഴിച്ചത്. ഉത്പാദനത്തില്‍ കുറവുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് എം എസ് ഐ അഭിപ്രായം പറഞ്ഞില്ല. 

ഫെബ്രുവരിയില്‍ മാരുതിയുടെ ഉത്പാദനം 8 ശതമാനമായി കുറഞ്ഞു. 1,48,959 യൂണിറ്റാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,62,524 യൂണിറ്റായിരുന്നു വില്‍പ്പന നടത്തിയത്. ഗുഡ്ഗാവിലും മനേസറിലുമുള്ള രണ്ട് പ്ലാന്റുകളില്‍ എംഎസ്‌ഐയുടെ ഉത്പാദന ശേഷി പ്രതിവര്‍ഷം 15.5 ലക്ഷം യൂണിറ്റാണ്. സുസുക്കിയുടെ ഹന്‍സാല്‍പൂര്‍ (ഗുജറാത്ത്) പ്ലാന്റിന്റെ ഉത്പാദനശേഷി 2.5 ലക്ഷം യൂണിറ്റാണ്.

 

Author

Related Articles