Mutual Funds & NPS

എസ്‌ഐപി മുഖേന മ്യൂചല്‍ ഫണ്ടിലേക്ക് ഒഴുകിയെത്തിയത് 8,055 കോടി രൂപ

മ്യൂചല്‍ ഫണ്ട്  എസ്‌ഐപി വഴി വന്‍ നിക്ഷേപമെത്തിയതായി റിപ്പോര്‍ട്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലൂടെ (എസ്‌ഐപി) മാര്‍ച്ച് മാസത്തില്‍ ഒഴുകിയെത്തിയ നിക്ഷേപം ഏകദേശം 8,055 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് വന്‍ നേട്ടമാണ് മ്യൂചല്‍ ഫണ്ട് എസ്‌ഐപിയിലൂടെ ഒഴുകിയെത്തിയത്. 

അതേസമയം ഫിബ്രുവരിയില്‍ ഒഴുകിയെത്തിയ നിക്ഷേപത്തേക്കാള്‍ കുറവ് മാര്‍ച്ച് മാസത്തിലുണ്ടായതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. ഫിബ്രുവരിയില്‍ 8,094 കോടി രൂപയാണ് എസ്‌ഐപിയില്‍ നിക്ഷേപമായി എത്തിയത്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ 0.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. 

എസ്‌ഐപി അക്കൗണ്ടുകളുടെ കാര്യത്തിലും വന്‍ വര്‍ധനവുണ്ടായതായി കണക്കുളിലൂടെ വ്യക്തമാക്കുന്നുണ്ട്. എസ്‌ഐപി  അക്കൗണ്ട്  2019 മാര്‍ച്ച്  മാസം  വരെ എടുത്തവരുടെ  എണ്ണം 2.62 കോടിയാണെന്ന് കണക്കൂകളിലൂടെ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2.11 കോടിയോളം ആളുകളാണ് എസ്‌ഐപി അക്കൗണ്ടില്‍ അംഗത്വം എടുത്തിരുന്നത്. മ്യൂചല്‍ ഫണ്ടിലുള്ള വിശ്വാസമാണ് അക്കൗണ്ട് വര്‍ധിക്കുന്നതിന് കാരണമായതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

Author

Related Articles