Investments

റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷപത്തില്‍ റെക്കോര്‍ഡ് നേട്ടം

ന്യൂഡല്‍ഹി: റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നിക്ഷേ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ഇക്വിറ്റി നിക്ഷേപം  മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് അനാറോകാണ് ഇക്കാര്യം പ്രധാനമായും സൂചിപ്പിച്ചത്. 2017-2018 സാമ്പത്തിക വര്‍ഷം 1.2 ബില്യണ്‍ ഡോളര്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപമാണ് നടന്നിട്ടുള്ളത്. 

നേരിട്ടുള്ള വിദേശ നിക്ഷപത്തിലാണ് വന്‍ കുതിപ്പുണ്ടാക്കിയത്. എഫ്ഡിഐ നയം  കൂടുതല്‍ സുതാര്യമാക്കിയതോടെയാണ് റീട്ടെയ്ല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഒഴുകിയെത്തിയത്. നിക്ഷപ പരിധി ഉയര്‍ത്തിയതും നിക്ഷേപം ഒഴുകിയെത്തുന്നതിന് കാരണമായി. 

മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയ്ല്‍ മേഖലയിലെ നിക്ഷേപ പരിധി 51 ശതമാനമാണ് വര്‍ധിപ്പിച്ചത്. സിംഗിള്‍ ബ്രാന്‍ഡിലാവട്ടെ 100 ശതമാനവും നിക്ഷപ പരിധി വര്‍ധിപ്പിച്ചെന്ന് ഇക്കണോമിക് ടൈസിന്റെ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. എഫ്ഡിഐയുടെ  ആകെ  നിക്ഷേപം 2015-2016 കാലയളവില്‍ രേഖപ്പെടുത്തിയത് 600 മില്യണ്‍ ഡോളറാണ്. അതേസമയം റീട്ടെയ്ല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ നിക്ഷേപം 2017-2018 കാലയളവില്‍ 1.2 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്.

 

Author

Related Articles