Lifestyle

മൊബൈല്‍ വാലറ്റ് കമ്പനികള്‍ പൂട്ടേണ്ട ഗതിയില്‍; കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാതെ കമ്പനികള്‍

ബംഗളൂരു: മൊബൈല്‍ വാലറ്റ് കമ്പനികളെല്ലാം 2019 മാര്‍ച്ചോടെ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണിപ്പോള്‍. 2019 ഫിബ്രുവരിയില്‍ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ആര്‍ബിഐ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാലിപ്പോള്‍ കമ്പനികള്‍ക്ക് ചില സാങ്കേതിക തടസ്സങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. 

2017 ഒക്ടോബറില്‍ ഇത് സംബന്ധിച്ച് നേരത്തെ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂരിഭാഗം കമ്പനികളും ഇത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് ഇക്കണമോക് ടൈസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അ േസമയം 95 ശതമാനം മൊബൈല്‍ വാലറ്റ് കമ്പനികളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് പെയ്മന്റ് കമ്പനിയുടെ സീനിയര്‍ എക്‌സിക്യുട്ടീവ് പറയുന്നുണ്ട്. 

അതേ സമയം ആധാറിലുള്ള വ്യക്തി വിരങ്ങള്‍ സ്വകാര്യ കമ്പനികള്‍ നല്‍കുന്നതുമായി  ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധി വെരിഫിക്കേഷന് തടസ്സം നില്‍ക്കുകയും ചെയ്യുന്നുണ്ട്. കെവൈസി വെരിഫിക്കേഷന്‍ ഈ നിയമം തടസ്സമാവുകയും ചെയ്യും. 

 

Author

Related Articles