ഫിബ്രുവരിയിലെ വിദേശ നിക്ഷേപം 5,322 കോടി രൂപ
ന്യൂഡല്‍ഹി: 2019 ഫിബ്രുവരി മാസം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ ഇന്ത്യന്‍ ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. ഈ മാസം 5322 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ എത്തി . ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇതിന് സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ . ജനുവരി മാസത്തില്‍ 5264 കോടി രൂപ മാത്രമാണ് വിദേശ നിക്ഷേപത്തിലൂടെ എത്തിയത്. ഇതേ കാലയളവില്‍ വിദേശ നിക്ഷകര് 248 കോടി രൂപ ബോണ്ടായി നല്‍കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യിയില്‍ നിക്ഷേപം ഒഴുകിയെത്തുന്നത് സാമ്പത്തിക വളര്‍ച്ചയുടെ സൂചനയായിട്ടാണ് കരുതാനാവുക.
അതേസമയം പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം വിലിയിരുത്തുന്നുണ്ട്. വിദേശ നിക്ഷപകര്‍ വിപണിയിലെ വാര്‍ത്തകളെ ഉള്‍ക്കൊള്ളുന്നതിന്റെ സൂചനയാണിത്. കേന്ദ്രസര്‍ക്കാറിന്റെ ഇടക്കാല ബജറ്റുകള്‍ നിക്ഷേപകര്‍ക്ക് പോസറ്റീവ് മനോഭാവം വളര്‍ത്തുന്നതിന് ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം