സ്മാര്‍ട്ടായി സോഫ്റ്റ് ബാങ്കും; 5 ജി നെറ്റ്‌വര്‍ക്കിംഗ് സേവനങ്ങളുമായി സോഫ്റ്റ്ബാങ്ക് കോര്‍പ്പറേഷന്‍; മാര്‍ച്ച് 27 മുതല്‍ 5 ജി സ്മാര്‍ട്ട്ഫോണുകള്‍ വില്‍പ്പനയ്ക്ക്
5 ജി നെറ്റ്‌വര്‍ക്കിംഗ് സേവനങ്ങളുമായി സോഫ്റ്റ്ബാങ്ക് കോര്‍പ്പറേഷന്‍ രംഗത്ത്. എല്ലാ ജാപ്പനീസ് കമ്പനികളും ഇതിനോടകം തന്നെ ചുവടുറപ്പിച്ചിട്ടുള്ള 5 ജി രംഗത്തേക്കുള്ള പ്രവേശന പദ്ധതി വ്യാഴാഴ്ച ടോക്കിയോയിലാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മസായോഷി സോണിന്റെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്റെ വിശ്വസനീയമായ വരുമാന വഴിയായ സോഫ്റ്റ്ബാങ്ക് മാര്‍ച്ച് 27 മുതല്‍ നാല് 5 ജി സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുന്നത് ആരംഭിക്കും. ഇത് വളര്‍ന്ന് വരുന്ന എതിരാളിയായ രാകുതന്‍ ഇന്‍കോര്‍പ്പറേഷനെക്കാള്‍ മുന്നിലാണ്. അവരുടെ 4 ജി നെറ്റ്വര്‍ക്ക് സേവനം ഏപ്രില്‍ 8 നാണ് ആരംഭിക്കുന്നത്. ആകര്‍ഷകമായ പരിധിയില്ലാത്ത പ്രതിമാസ പദ്ധതികളാണ് അവര്‍ ഒരുക്കിയിരിക്കുന്നത്.
5 ജി സേവനം പ്രതിമാസം 9 ഡോളര്‍ നിരക്കില്‍ നിലവിലുള്ള പ്ലാനുകളുടെയൊപ്പം അധികമായി ലഭ്യമാകും. ഓഗസ്റ്റ് 31 നകം ചേരുന്ന വരിക്കാര്‍ക്ക് ഇത് രണ്ട് വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും. 50 ജിബി പ്രതിമാസ ഡാറ്റയുള്ള സോഫ്റ്റ്ബാങ്കിന്റെ പദ്ധതിക്ക് നിലവില്‍ 6,500 യെന്‍ വിലയുണ്ട്. എന്നാല്‍ ആദ്യ വര്‍ഷത്തേക്ക് 1,000 യെന്‍ കിഴിവുണ്ട്. കമ്പനി അടുത്തിടെ കരാറുകളിലും വിലയിലും അയവ് വരുത്തിയിരുന്നു. ഇത് രാകുതേന്റെ വിലയിലുള്ള മത്സരത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായിച്ചേക്കും. കൂടാതെ അധിക സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉപയോക്താക്കളെ 5 ജിയിലേക്ക് കൊണ്ടുവരുന്നതിനുള്ള അടിത്തറയായും ഇത് മാറിയേക്കും.
അതേസമയം പ്രാദേശിക എതിരാളികളായ കെഡിഡിഐ കോര്‍പ്പറേഷനും എന്‍ടിടി ഡോകോമോ ഇന്‍കോര്‍പ്പറേഷനും ഈ കാലയളവില്‍ 5 ജി സേവനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം പുതുമുഖക്കാരായ രാകുതേന്‍ 5 ജി നെറ്റ്വര്‍ക്കിന്റെ ലഭ്യതയ്ക്കായി ജൂണ്‍ മാസമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം