Lifestyle

ഹയാബൂസാ ലുക്കിലെത്തുന്ന പുത്തന്‍ സുസൂക്കി ജിക്‌സര്‍ എസ്എഫ് മോട്ടോജിപി എഡിഷന് വില 1.71 ലക്ഷം; പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കമ്പനി

ഹയാബൂസാ ലുക്കില്‍ സുസുക്കി ഇറക്കുന്ന പുതുപുത്തന്‍ ജിക്സര്‍ എസ്എഫ് മോട്ടോജിപി എഡിഷന്‍ സ്വന്തമാക്കാന്‍ വെറും 1.71 ലക്ഷം മുടക്കിയാല്‍ മതിയാകും.  സ്റ്റാന്റേര്‍ഡ് ജിക്സര്‍ എസ്എഫ് മോഡലിന്റെ അടിസ്ഥാനത്തിലാണ് മോട്ടോ ജിപി എഡിഷന്‍.  2019 മോട്ടോജിപി ബൈക്കിന് സമാനമായ ഡിസൈനില്‍ സുസുക്കി റേസിങ് ബ്ലൂ ഫിനിഷിലാണ് എസ്എഫ് മോട്ടോജിപി എഡിഷന്‍ വരുന്നത്.  

249 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് മോട്ടോ ജിപി എഡിഷനിലുമുള്ളത്. 5 സ്പീഡാണ് ഗിയര്‍ബോക്സ്. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിലുണ്ട്. 

പൂര്‍ണമായി ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത എഞ്ചിനാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. 26.5 ps@9000rpm, 22.6Nm@7500rpm എന്നിവയോടെയുള്ള ഉയര്‍ന്ന പവര്‍ ഔട്ട്പുട്ട് എഞ്ചിന്റെ സവിശേഷതയാണ്. പൂര്‍ണ്ണമായും ഡിജിറ്റലൈസ്ഡ് ആയ സ്പീഡോ മീറ്റര്‍, എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളും, സ്പോര്‍ടി ഡ്യുവല്‍ മഫ്‌ലര്‍, പ്രീമിയം ബ്രഷ്ഡ് ഫിനിഷ് അലോയ് വീലുകള്‍, റിയര്‍ ടയര്‍ ഹഗ്ഗര്‍ എന്നിവയും ബൈക്കിന്റെ തിളക്കം കൂട്ടുന്നു. 

Author

Related Articles