സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ്ഡിയേക്കാള് ലാഭം ഈ പദ്ധതി
സര്‍ക്കാര്‍ സുരക്ഷയില്‍ നിക്ഷേപിക്കുന്നത് എപ്പോഴും നല്ലൊരു തീരുമാനമായിരിക്കും. കാരണം പലിശ ലഭിക്കുന്നതിനൊപ്പം തന്നെ സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും ടെന്‍ഷന്‍ വേണ്ടതില്ലെന്നതാണ് കാര്യം. സ്ഥിരനിക്ഷേപത്തിനായി സര്‍ക്കാര്‍ പദ്ധതികള്‍ ഇപ്പോള്‍ ലഭ്യമാണ്. മികച്ച പലിശയും സുരക്ഷയും ഒരുപോലെ ലഭിക്കുന്ന പദ്ധതിയാണ് സര്‍ക്കാരിന്റെ ട്രഷറി നിക്ഷേപം. സ്ഥിരം നിക്ഷേപത്തിന് ഇപ്പോള്‍ 8.5% പലിശയാണ് ലഭിക്കുക. 366 ദിവസമോ അതിലധികമോ കാലയളവിലേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 8.5% പലിശ ലഭിക്കും. 46 മുതല്‍ 90 ദിവസം വരെയുള്ള കാലയളവിലേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 6.5% വും 91 മുതല്‍ 180 ദിവസം വരെയുള്ള കാലയളവിലേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.25 ശതമാനവും 181 മുതല്‍ 365 ദിവസം വരെ 8.00% ആണ് ട്രഷറി നിക്ഷേപങ്ങള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.
ബാങ്ക് പൊളിഞ്ഞാല്‍ (ലിക്വിഡേഷന്) ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയുടെ പരിധി ഇപ്പോള്‍ 5 ലക്ഷം രൂപയാണ് എന്നാല്‍ ട്രഷറിയില്‍ നിങ്ങളുടെ മുഴുവന്‍ തുകയ്ക്കും കേരള സര്‍ക്കാരിന്റെ പൂര്‍ണ്ണ പരിരക്ഷയുണ്ട്. സ്ഥിരനിക്ഷേപം നടത്തിയാല്‍ അതിന്റെ പലിശ അതാതു മാസം ആദ്യദിവസം ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്. ഇതിന് നാല് ശതമാനം പലിശയും ലഭിക്കും. ട്രഷറി ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാലും നിങ്ങളുടെ സ്ഥിരം നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തടസമുണ്ടാവില്ല. മാത്രമല്ല നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ബാങ്കുകള്‍, കെഎസ്എഫ്ഇ എന്നിവയിലെല്ലാം ഈടു വെച്ച് വായ്പ എടുക്കുകയും ചെയ്യാം.
സംസഥാന ജീവനക്കാര്‍ ട്രഷറി സേവിംങ്സ് ബാങ്ക് അക്കൗണ്ടില്‍ (ഇടിഎസ്ബി) ശമ്പളം ഇട്ടാല്‍ ആറുശതമാനം പലിശ നേടാം. നാലു മുതല്‍ 18 ാം തീയതി വരെയുള്ള കുറഞ്ഞ തുകയ്ക്കാണ് ഈ പലിശ. ഇടിഎസ്ബിയില്‍ നിന്നും സ്വന്തം ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം മാറ്റാന്‍ സ്റ്റാന്‍ഡിങ് ഇന്സ്ട്രക്ഷന് വഴി സാധിക്കും. ബാങ്ക് എഫ്ഡി 11 വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയിലാണ്. പോസ്റ്റ് ഓഫീസ്, പബ്ലിക് പ്രൊവിഡന്‍സ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം സംസ്ഥാന ട്രഷറിയിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം -
പുതിയ പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ നിന്ന് പഴയ പദ്ധതിയിലേക്ക് മാറണോ? വഴിയുണ്ട