Lifestyle

വിവോ Z1 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ആദ്യ Z സിരീസ് ഫോണ്‍ വിവോ Z1 പ്രോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. നിരവധി സവിശേഷതകളോടെയാണ് വിവോ z1 പ്രോ അവതരിപ്പിച്ചിട്ടുള്ളത്. വിവിധ കമ്പനികളുടെ സ്മാര്‍ട് ഫോണുകള്‍ക്ക് ശക്തമായ വെല്ലുവിളിയാകും ഉയര്‍ത്തുക. സാംസങ് ഗാലക്‌സി M40, മൊട്ടറോള വണ്‍ വിഷന്‍ തുടങ്ങിയ ക സ്മാര്‍ട് ഫോണുകള്‍ക്ക് വലിയ എതിരാളിയായിട്ടകംു വിവോയുടെ ആദ്യ Z സിരീസ് എത്തുക. സ്‌നാപ്ഡ്രാഗണ്‍ 712 AIE പ്രോസസറാണ് വിവോ z1സിരീസിനുള്ളത്. 

വിവോയുടെ z1 സിരീസിന് 14,990 രൂപയാണുള്ളത്. വിവോ z1 സിരീസ് ഇന്ത്യയിലാണ് കമ്പനി ഉത്പാപ്പിക്കുന്നത്. Sonic Blue, Sonic Black, and Mirror Black എന്നീ മൂന്ന് നിറങ്ങളോടെയാണ് വിവോ z സിരീസ് വിപണി കേന്ദ്രങ്ങളിലേക്കെത്താന്‍ പോകുന്നത്. മൂന്ന് ടൈപ്പിലാണ് വിവോ z1 സിരീസ് വിപണി കേന്ദ്രങ്ങളിലേക്കെത്തുന്നത്.

4ജി റാം ആന്‍ഡ് 64 ജിബി റാം, 6ജിബി റാം ആന്‍ഡ് 64 ജിബി, 6ജിബി റാം ആന്‍ഡ് 128 ജിബി റാം എന്നിങ്ങനെയാണ് z1 സിരീസ് പുറത്തിറങ്ങുന്നത്. യഥക്രമം ഇതിന്റെ വില  14,990 രൂപയും, 16,990 രൂപയും, 18990 രൂപയുമാണ്. 32 മെഗാ പിക്‌സല്‍ ക്യാമറയും, 5,000 എംഎച്ച് ബാറ്ററിയുമാണ് ഫോണിനുള്ളത്. വിവോയുടെ ഓണ്‍ ലൈന്‍ സ്‌റ്റോൂമിലും, ഫ്‌ളിപ്പാകാര്‍ട്ടിലും ജൂലൈ 11 വിവോയുടെ ആദ്യ z സിരീസ് വിപണി കേന്ദ്രങ്ങളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. 

 

Author

Related Articles