ബാഡ് ബാങ്കിന് പ്രാരംഭ മൂലധനമായി 7000 കോടി; 11 ബാങ്കുകള്‍ നിക്ഷേപം നടത്തും
ന്യൂഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ പ്രാരംഭ മൂലധനമായി 7000 കോടി നല്‍കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, രണ്ട് ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് ഈ തുക നല്‍കുക. കാനാറ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംരംഭത്തില്‍ കാര്യമായി നിക്ഷേപം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ ബാങ്കുകളെ കൂടാതെ പൊതുമേഖലയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ പവര്‍ ഫിനാന്‍സ് കോര്പറേഷന്, റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്പറേഷന് തുടങ്ങിയവയും സഹകരിക്കും. സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും നിക്ഷേപം നടത്തിയേക്കും. ഐഡിബിഐ ബാങ്ക്, ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് എന്നീ സ്ഥാപനങ്ങള്‍ക്കും ഓഹരി പങ്കാളിത്തമുണ്ടാകും.
11 ഓളം സ്ഥാപനങ്ങളായിരിക്കും ബാഡ് ബാങ്കിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കുക. ഓരോ സ്ഥാപനത്തിനും ഒമ്പതുശതമാനം ഓഹരി വിഹിതമായിരിക്കും നല്‍കുക. ബാങ്കിങ് മേഖലയിലെ 2.25 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴില്‍ കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. ആസ്തി പുനര്‍നിര്‍മാണ കമ്പനിക്കുകീഴിലാകും കടം വകയിരുത്തുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍