News

ഐടി മേഖലയില്‍ വന്‍ വികസനവുമായി കേരളം; 20 പുതിയ ഐടി കമ്പനികള്‍ കൂടി പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: കേരളത്തില്‍ 20 പുതിയ ഐടി കമ്പനികള്‍ കൂടി പ്രവര്‍ത്തനം തുടങ്ങി. ഇതിന് പുറമെ നിലവിലെ അഞ്ച് കമ്പനികള്‍ തങ്ങളുടെ വികാസം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിനോട് കൂടുതല്‍ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കമ്പനികളുടെ കടന്ന് വരവോടെ കേരളത്തില്‍ 300 പുതിയ തൊഴിലവസരങ്ങള്‍ കൂടി ഐടി രംഗത്ത് ഉണ്ടായി. അടുത്ത നൂറ് ദിവസത്തിനുള്ളില്‍ ടെക്‌നോപാര്‍ക്കില്‍ 500 പേര്‍ക്ക് കൂടി തൊഴില്‍ ലഭിക്കും. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ ആയിരം പേര്‍ക്കും കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കില്‍ 125 പേര്‍ക്കും കൂടി തൊഴില്‍ ലഭിക്കും.

നൂറ് കോടി ചെലവാക്കി നിര്‍മ്മിക്കുന്ന ടെക്‌നോസിറ്റി ഡിസംബറില്‍ പൂര്‍ത്തിയാകും. കൊരട്ടിയിലെ ഇന്‍ഫോപാര്‍ക്കും ഐബിഎസിന്റെ ഐടി കാംപസും അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ കേരളത്തിലെ ഐടി രംഗത്ത് 1,10,000 പേര്‍ തൊഴിലെടുക്കുന്നതായാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ 3.30 ലക്ഷം പേര്‍ക്ക് പരോക്ഷമായും ഇതിലൂടെ തൊഴില്‍ ലഭിക്കുന്നുണ്ട്.

Author

Related Articles