പാന്‍ കാര്‍ഡോ ആധാറോ നല്‍കിയില്ലെങ്കില്‍ ഇനി പലരും കുടുങ്ങും; പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ; ഇരുപത് ശതമാനം ആദായനികുതി ഈടാക്കിയേക്കും
പാന്‍കാര്‍ഡോ ആധാര്‍കാര്‍ഡോ ഇനിയില്ലെങ്കില്‍ പലരും കുടുങ്ങേണ്ടി വരും. പാന്‍കാര്‍ഡോ, ആധാകാര്ഡോ തൊഴില്‍ ഉടമയ്ക്ക് നല്‍കിയില്ലെങ്കില്‍ പിഴയായി ഇനി അധിക നികുതി ഈടാക്കിയേക്കുമെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ശമ്പളത്തില്‍ 20 ശതമാനം ആദായനികുതി ഈടാക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ പാന്‍കാര്‍ഡ് നല്കിയില്ലെങ്കിലായിരുന്ന 20 ശതമാനം ടിഡിഎസ് ഈടാക്കിയിരുന്നത്. ഇതിലാണിപ്പോള്‍ കൂടുതല്‍ മാറ്റം വരുത്തിയിരിക്കുന്നത്. എന്നാല്‍ പ്രത്യക്ഷ നികുതി വകുപ്പ് ബോര്‍ഡ് ഏറ്റവും പുതി സര്‍ക്കുലറിലാണ് ആധാരും പാന്‍കാര്‍ഡും നിര്‍ബന്ധമാക്കിയുള്ള വിവരം പുറത്ത് വിട്ടിട്ടുള്ളത്. ആദായ നികുതി പരിധിക്കുതാഴെയാണെങ്കില്‍ ആധാര്‍ നല്കിയില്ലെങ്കിലും ഉപഭോക്താക്കളില്‍ ടിഡിഎസ് ഈടാക്കിയേക്കില്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം പാന്‍ ഇല്ലാത്തവര്‍ ആധാര്‍ നമ്പര്‍ നല്‍കിയാല്‍മതിയെന്ന് കഴിഞ്ഞ ബജറ്റില്‍ നിയമം ഭേദഗതിചെയ്തിരുന്നു. ഇങ്ങനെ ആധാര്‍ നമ്പര്‍ നല്‍കുന്നവര്‍ക്ക് നികുതിവകുപ്പ് പെര്‍മെന്റ് അക്കൗണ്ട് നമ്പര്‍ അപേക്ഷിക്കാതെ തന്നെ നല്‍കിയിരുന്നു. ഇതിലാണിപ്പോള്‍ കൂടുതല്‍ മാറ്റം വരുത്തിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍