News

വില കുതിച്ചുയരുമ്പോഴും രാജ്യത്ത് ഉള്ളി മോഷണം; 81 ചാക്ക് ഉള്ളിയുമായി അഞ്ച് പേര്‍ പോലീസ് പിടിയില്‍

ചെന്നൈ: രാജ്യത്ത് ഉള്ളിക്ക് തീ വിലയാണ്. ഉള്ളിയുടെ വില  കുതിച്ചുയരുമ്പോഴും മോണവും ശക്തം.  ഇതിനിടെ അനധികൃതമായി ഒന്‍പത് ലക്ഷം രൂപ വിലവരുന്ന ഉള്ളി കടത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. 81 ചാക്ക് ഉള്ളിയുമായിട്ടാണ് രണ്ട് ട്രക്കുകള്‍ പിടിയിലായത്. ഏകദേശം 4,700 കിലോ ഗ്രാം ഉള്ളിവരും. തുനരക്കുരു ജില്ലയിലെ യാരഗുണ്ടേശ്വര നഗറിന് സമീപം അപകടത്തില്‍പ്പെട്ട നിലയിലായിരുന്നു വാഹനങ്ങള്‍. തവരക്കര പൊലീസ് പരിതിയിലായിരുന്നു സംഭവം. കുഴിയില്‍ വീണ നിലയിലാണ് വാഹനം പൊലീസ് കണ്ടത്.

ഉടന്‍ തന്നെ വനിതാ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വല്‍ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തപ്പോഴാണ് വാഹനം അപടകടത്തില്‍പ്പെട്ടന്നും മനസിലായത്. വിശദമായ ചോദ്യം ചെയ്യലിലാണ് അനധികൃതമായി മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച ഉള്ളിയാണെന്ന് മനസിലായത്. സംഭവത്തില്‍ ഡ്രൈവര്‍മാരുള്‍പ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അരമണിക്കൂര്‍ മുന്‍പ് പൊലീസ് പട്രോളിങ് സമയത്തും അവിടെ ട്രക്കുകളൊന്നും കണ്ടിരുന്നില്ല. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിലാണ് ചെന്നൈലേക്ക് കൊണ്ടുപോകുന്ന ലോഡാണെന്ന് വിശദമാക്കിയത്. ചിത്രദുര്‍ഗ ജില്ലയിലെ ഹിരിലൂരില്‍ നിന്ന് 81 ചാക്ക് ഉള്ളി മോഷ്ടിച്ച് ബംഗളൂരുവിലെ യശ്വന്ത്പൂര്‍ മാര്‍ക്കറ്റിലെത്തിക്കുകയായിരുന്നു.

സംഭവത്തില്‍ ഡ്രൈവര്‍മാരായ സന്തോഷ് കുമാര്‍ (23) ചേതന്‍(24) സവാള വ്യാപാരി ഷെയ്ഖ് അലി (60) മക്കളായ ബുഡന്‍ സബ്(35) ദാദാപീര്‍ (40) എന്നവരാണ് പിടിയിലായത്. അഞ്ചുപേരും ഹിരിയൂര്‍ സ്വദേശികള്‍ തന്നെയാണ്.മുഖ്യപ്രതിയായ ചേതന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാിരുന്നു. തന്റെ വെഹിക്കിള്‍ ലോണ്‍ അടട്ടു തീര്‍ക്കാന്‍ വേണ്ടിയാണ് അപകടനാടകം നടത്തിയതെന്ന് പൊലീസ് പറയുന്നത്. ഉള്ളി മോഷ്ടിക്കാനുള്ള പദ്ധതി ഇയാള്‍ തയ്യാറാക്കിയ ശേഷം വ്യാപാരിയേയും മറ്റ് രണ്ട് ഡ്രൈവര്‍മാരേയും സമീപിക്കുകയായിരുന്നു.

വ്യാജ അപകടത്തിലൂടെ ട്രക്ക് നന്നാക്കാനും ഇന്‍ഷുറന്‍സ് ക്ലയിം ലഭിക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പൊലീസ് ഇത് കയ്യോടെ പിടികൂടുകയായിരുന്നു. അതേ സമയം ദാവനഗരെ ജില്ലയിലെ ഹുചവനഹള്ളി ഗ്രാമത്തിലെ കൃഷിക്കാരന്‍ സന്തോഷ് കുമാറിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.

സന്തോഷും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ ഉള്ളി കൃഷിക്ക് ശേഷം ചെന്നൈയില്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ചല്ലക്കേരയിലെ ബി.ടെകെ ട്രാന്‍സ്പോര്‍ട്ടില്‍ നിന്ന് ട്രക്ക് വാടകയ്ക്കെടുത്ത് നവംബര്‍ 5ന് രാത്രിയോടെ ഉള്ളി ചെന്നെയിലേക്ക് കൊണ്ടുപോയത്. 173 ചാക്ക് ഉള്ളിയാണ് ഉണ്ടായിരുന്നത്. ഇതില്‍ 81 ചാക്ക് ഉള്ളി ഇവര്‍ കവരുകയായിരുന്നു. ട്രക്ക് അപകടത്തില്‍പ്പെട്ടെന്നാണ് സന്തോഷ് ഡൈവര്‍ സന്തോഷ് കുമാര്‍ ആനന്ദിനെ തെറ്റിദ്ദരിപ്പിച്ചത്.

Author

Related Articles