News

അദാനി ലോജിസ്റ്റിക് ലിമിറ്റഡ് ഇന്നോവേറ്റീവ് ബിറ്റുബി ലോജിസ്റ്റിക്കിന്റെ 100 ശതമാനം ഓഹരികള്‍ സ്വന്തമാക്കും

ന്യൂഡല്‍ഹി: അദാനി ലോജിസ്റ്റിക് ലിമിറ്റഡ് (എല്‍എല്‍എല്‍) ഇന്നോവേറ്റീവ് ബിറ്റുബി ലോജിസ്റ്റിക്കിന്റെ 100 ശതമാനം ഓഹരികള്‍ ഏറ്റെടുക്കും. ഏകദേശം 331.5 കോടി രൂപയുടെ ഓഹരികളാണ് അദാനി ലോജിസ്റ്റിക് ലിമിറ്റഡ് ഏറ്റെടുകും. സ്വകാര്യ ഇക്വിറ്റി കമ്പനിയായ ട്രൂ നോര്‍ത്തിന്റെ കീഴിലുള്ള സംരംഭമാണ് ബിറ്റു ബി ലോജിസ്റ്റിക് സോലൂഷ്യന്‍. 

അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇടപാട് പൂര്‍ത്തിയാക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിശദീകരണം. അദാനി പോര്‍ട് ആന്‍ഡ് സെസിന്റെ ഉടമസ്ഥതയിലുള്ള എപിസെസിന്റെ കീഴിലുള്ള കമ്പനിയാണ് അദാനി ലോജിസ്റ്റിക് ലിമിറ്റഡ്. ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാല്‍ അദാനി ഗ്രൂപ്പിന് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ പറ്റുമെന്നാണ് വിലയിരുത്തല്‍. 2006 ലാണ് നോര്‍ത്ത് ഇന്നോവേറ്റീവ് ബിറ്റുബി സോലുഷ്യനിലൂടെ ആഭ്യന്തര കാര്‍ഗോ സര്‍വീസ് ആരംഭിക്കുന്നത്.

 

Author

Related Articles