ഒഡീഷയിലെ 40 മെഗവാട്ട് സോളാര്‍ പദ്ധതി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്
സൗരോര്‍ജ്ജ മേഖലയില്‍ പുതിയ നിക്ഷപം നടത്തി അദാനി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്. എസല് ഗ്രീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ഒഡീഷയിലെ 40 മെഗവാട്ടിന്റെ സോളാര്‍ പദ്ധതിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത.് 219 കോടി രൂപയുടേതാണ് ഇടപാട്. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ (എജിഇഎല്‍) കീഴിലുള്ള സ്ഥാപനമാണ് അദാനി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്.
ഇന്ത്യന്‍ സോളാര്‍ എനര്‍ജി കോര്‍പറേഷനുമായി ദീര്‍ഘകാല കരാറുള്ള പദ്ധതിയാണ് ഒഡീഷയിലേത്. നിലവില്‍ 22 വര്‍ഷത്തെ കരാറാണ് ഈ പദ്ധതിക്ക് ഇന്ത്യന്‍ സോളാര്‍ എനര്‍ജി കോര്‍പറേഷനുമായി ഉള്ളത്. കരാര്‍ അനുസരിച്ച് യൂണീറ്റിന് 4.235 രൂപയ്ക്കാണ് ഒഡീഷയിലെ പ്ലാന്റില്‍ നിന്ന് കോര്പറേന് വൈദ്യുതി വാങ്ങുന്നത്. ഒഡീഷയിലെ സോളാര്‍ പ്ലാന്റ് ഏറ്റെടുക്കുന്നതിലൂടെ എജിഇഎല്ലിന് കീഴിലുള്ള പദ്ധതികളുടെ ആകെ ശേഷി 19.8 ജിഗാവാട്ട് ആകും. ഇതില്‍ 5.4 ജിഗാ വാട്ടിന്റെ പദ്ധതികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 5.7 ജിഗാവാട്ടിന്റെ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 8.7 ജിഗാവാട്ടിന്റെ പദ്ധതികള്‍ ഇനിയും തുടങ്ങിയിട്ടില്ല.
എജിഇഎല്‍ കഴിഞ്ഞ മെയ് മാസം സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെയും ഭാരതി എന്റര്‍പ്രൈസെസ് ലിമിറ്റഡിന്റെയും ഉടമസ്ഥതയില്‍ ഉള്ള എസ്ബി എനര്‍ജി ഇന്ത്യയെ 3.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു. ഫ്രഞ്ച് കമ്പനിയായ ടോട്ടലിന് 20 ശതമാനം നിക്ഷേപം ഉള്ള സ്ഥാപനമാണ് എജിഇഎല്‍. 2025 ഓടെ 25 ജിഗാവാട്ടിന്റെ പദ്ധതികള്‍ കമ്മീഷന് ചെയ്യാനാണ് എജിഇഎല്ലിന്റെ പദ്ധതി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍