ശേഷി വര്‍ധിപ്പിക്കാന്‍ 12,886 കോടി രൂപ നിക്ഷേപവുമായി അള്‍ട്രാടെക് സിമന്റ്
ന്യൂഡല്‍ഹി: പ്രമുഖ സിമന്റ് നിര്‍മ്മാതാക്കളായ അള്‍ട്രാടെക് സിമന്റ് മൊത്തം ഉല്‍പ്പാദനത്തില്‍ 22.6 എംടിപിഎ ശേഷി വര്‍ധിപ്പിക്കാന്‍ 12,886 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ സ്വയം വിപുലീകരണത്തിനും ഏറ്റെടുക്കലുകള്‍ക്കുമായി ഈ തുക ഉപയോഗിക്കും. ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയുടെ ബോര്‍ഡ് യോഗത്തില്‍ വിപുലീകരണ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ഒരു റെഗുലേറ്ററി ഫയലിംഗില്‍ അള്‍ട്രാടെക് സിമന്റ് അറിയിച്ചു. കമ്പനിയുടെ ഭാവി വളര്‍ച്ചക്ക് കാരണമാകുന്ന ഈ നിക്ഷേപത്തിന് വായ്പയും ആന്തരിക ശേഖരണവും കൂടിച്ചേര്‍ന്ന് ഫണ്ട് ചെയ്യുമെന്ന് അള്‍ട്രാടെക് പറഞ്ഞു.
സംയോജിതവും ഗ്രൈന്‍ഡിംഗ് യൂണിറ്റുകളും ബള്‍ക്ക് ടെര്‍മിനലുകളും സ്ഥാപിക്കുന്നതിലൂടെ ഇത് കൈവരിക്കാനാകും. ഇത് അധിക ശേഷി രാജ്യത്തുടനീളം സൃഷ്ടിക്കുെമന്നും കമ്പനി അഭിപ്രായപ്പെട്ടു. ഈ പുതിയ ശേഷികളില്‍ നിന്നുള്ള വാണിജ്യ ഉല്‍പ്പാദനം 2025 സാമ്പത്തിക വര്‍ഷത്തോടെ ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, അള്‍ട്രാടെക്കിന്റെ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 119.95 ടണ്ണാണ് (എംടിപിഎ). അനുവദിച്ച വിപുലീകരണവും 2023 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് കണക്കാക്കപ്പെടുന്ന നിലവിലെ വിപുലീകരണ പരിപാടികളും പൂര്‍ത്തിയാകുമ്പോള്‍, ഇത് 159.25 എംടിപിഎ ആയി ഉയരും.
അള്‍ട്രാടെക്കിന്റെ പരിവര്‍ത്തനപരമായ വളര്‍ച്ചാ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ശേഷി വിപുലീകരണ പദ്ധതിയെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്മാന് കുമാര്‍ മംഗലം ബിര്‍ള പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കമ്പനി അതിന്റെ ശേഷി ഇരട്ടിയിലധികം വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. അള്‍ട്രാടെക്കിന് 22 സംയോജിത നിര്‍മ്മാണ യൂണിറ്റുകള്‍, 27 ഗ്രൈന്‍ഡിംഗ് യൂണിറ്റുകള്‍, ഒരു ക്ലിങ്കറൈസേഷന്‍ യൂണിറ്റ്, 8 ബള്‍ക്ക് പാക്കേജിംഗ് ടെര്‍മിനലുകള്‍ എന്നിവയുണ്ട്. രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം പങ്കാളികളുടെ ശൃംഖലയുള്ള ഇതിന് 80 ശതമാനത്തിലധികം വിപണിയുമുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍