News

പാര്‍ലമെന്ററി നേതൃത്വത്തോട് മാര്‍ച്ച് ആറിന് സോഷ്യല്‍മീഡിയ കൂടിക്കാഴ്ച നടത്തും

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഫെയ്‌സ്ബുക്ക്, വാട്‌സ്അപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ ഉന്നത നേതൃത്വത്തോട് മാര്‍ച്ച് 6ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ഐടിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്ഥിരം സമിതി ആവശ്യപ്പെട്ടു. 

വാട്ട്സാപ്പും ഇന്‍സ്റ്റഗ്രാമും ഇപ്പോള്‍ ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥയിലുള്ള പ്ലാറ്റ്ഫോമുകളാണ്. ഫേസ്ബുക്കിനെയും വാട്‌സാപ്പിനെയും മാര്‍ച്ചില്‍ വിളിക്കപ്പെടുമെന്നാണ്  റിപ്പോര്‍ട്ട്. ട്വിറ്ററിലെ ഗ്ലോബല്‍ എക്‌സിക്യൂട്ടീവുകള്‍ അടുത്ത തിങ്കളാഴ്ച (ഫെബ്രുവരി 25) കൂട്ടിക്കാഴ്ച നടത്തും. സോഷ്യല്‍ മീഡിയ പക്ഷപാതം, പൗരാവകാശം, ഡാറ്റ സ്വകാര്യത എന്നിവയെക്കുറിച്ച് ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചോദ്യങ്ങളാണ് ഉള്‍ക്കൊള്ളുന്നത്.

പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ വിവിധ തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ തടയുന്നതിന് സാങ്കേതിക സജ്ജീകരണങ്ങള്‍ നടപ്പാക്കുമെന്ന് ഫേസ്ബുക്കും ട്വിറ്ററും അറിയിച്ചിട്ടുണ്ട്. അടുത്തിടെ ട്വിറ്റര്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് നിരവധി വ്യാജ എക്കൗണ്ടുകള്‍ നീക്കം ചെയ്തു.

 

Author

Related Articles