എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ അമിത് ഷാ വരുന്നു; സ്വകാര്യ പങ്കാളിത്വം ഉറപ്പാക്കാന്‍ ഷാ എയര്‍ ഇന്ത്യയുടെ നേതൃത്വം ഏറ്റെടുത്തേക്കും
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും, വില്‍പ്പനാ സംബന്ധമായ ഇടപാടുകള്‍ക്കും നേതൃത്വം നല്‍കുക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും. ദേശീയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ട് വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. അതേസമയം കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനും, വില്‍പ്പന നടത്താനും നേതൃത്വം കൊടുത്ത കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന് ഗഡ്ക്കരി ഇത്തവണ സമിതിയില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
പുതിയ സമിതിയില്‍ അംഗങ്ങളാകാന്‍ സാധ്യതയുള്ള കേന്ദ്രമന്ത്രിമാര്‍ ഇവരൊക്കെയാണ്. അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്, കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍, സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പൂരി എന്നിവരാണ് സമിതിയില്‍ അംഗമായിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എയര്‍ ഇന്ത്യയെ രക്ഷിക്കണമെങ്കില്‍ കൂടുതല്‍ നിക്ഷേപകരെ എത്തിക്കണമെന്നാണ് വ്യോമയാന വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ധനച്ചിലവും, സാമ്പത്തിക പ്രതിസന്ധിയുമെല്ലാം എയര്‍ ഇന്ത്യക്ക് കൂടുതല്‍ തടസ്സങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.
സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ മുതല്‍ മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനും, സ്വകാര്യ പങ്കാളിത്തത്തോടെ എയര്‍ ഇന്ത്യയെ ശ്കതിപ്പെടുത്താനുമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. അതേസമയം വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. നിലവില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. ഈ പരിധിയാണ് സര്‍ക്കാര്‍ ഉയര്‍ത്താന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 74 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിക്ഷേപകരെ പിന്നോട്ടടുപ്പിച്ചത് മൂലമാണ് 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്.
2017 ജൂണ്‍ 28 നാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിക്ക് ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ രൂപം നല്‍കിയത്. അതേസമയം സോവര്‍ജിന്‍ ഗ്യാരണ്ടി മുഖേന സര്‍ക്കാര്‍ 7,000 കോടി രൂപയുടെ സഹായം എയര്‍ ഇന്ത്യക്ക് നല്‍കിയിരുന്നു. ഇതില്‍ ഇപ്പോള്‍ 2,500 കോടി രൂപ മാത്രമാണ് എയര്‍ ഇന്ത്യയുടെ കൈവശമുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനും, എണ്ണ കമ്പനികളുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനും എയര്‍ ഇന്ത്യ ഈ തുക ചിലവാക്കിയേക്കും. ഒക്ടോബര്‍ മാസം എയര്‍ ഇന്ത്യാ ജീവനക്കാര്‍ക്കുള്ള ശമ്പളവും സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിഹാര ക്രിയകളുമായി മുന്നോട്ടുപോകാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍