ഭാരതി എയര്‍ടെല്ലിന്റെ ത്രൈമാസ വരുമാനം കൂടി; ലാഭം കുറഞ്ഞു
പ്രമുഖ ടെലികോം കമ്പനി ഭാരതി എയര്‍ടെല്ലിന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ വരുമാനം കൂടി, ലാഭം കുറഞ്ഞു. ലാഭത്തില്‍ 2.8 ശതമാനം ഇടിവാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. 830 കോടി രൂപയാണ് ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കമ്പനി 854 കോടി രൂപ ലാഭം നേടിയിരുന്നു. എന്നാല്‍ വരുമാനം 12.6 ശതമാനം കൂടി. 29867 കോടി രൂപയാണ് കമ്പനിയുടെ ത്രൈമാസ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26518 കോടി രൂപ വരുമാനമാണ് ഉണ്ടായിരുന്നത്.
ഒരു വരിക്കാരനില്‍ നിന്നുള്ള ശരാശരി വരുമാനം മുന്‍ വര്‍ഷത്തെ 146 രൂപയില്‍ നിന്ന് 163 രൂപയായി വര്‍ധിച്ചിട്ടുണ്ട്. കൂടാതെ 4ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന വരുത്താനും കമ്പനിക്കായിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 18.1 ശതമാനം വര്‍ധിച്ച് 195.5 ദശലക്ഷം വരിക്കാരാണ് എയര്‍ടെല്ലിന് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം 29.9 ദശലക്ഷം വരിക്കാരാണ് എയര്‍ടെല്ലിന് വര്‍ധിച്ചത്. കടപ്പത്രത്തിലൂടെ 7500 കോടി രൂപ സമാഹരിക്കാനുള്ള നീക്കത്തിന് കമ്പനി ബോര്‍ഡ് അംഗീകാരം നല്കി. ഇതിനായി ഡയറക്റ്റര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍