News

കളംപിടിക്കാന്‍ നിര്‍ണ്ണായക മാറ്റങ്ങളുമായി ആലിബാബ; ഇനി പുതിയ സിഎഫ്ഒ

ബീജിങ്: ഇ-കോമേഴ്‌സ് വ്യവസായത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി ആലിബാബ. ഇതിനൊപ്പം പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറേയും നിയമിച്ചു. തിങ്കളാഴ്ചയാണ് ആലിബാബ ഗ്രൂപ്പ് നിര്‍ണായക മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം, വിവിധ ഏജന്‍സികളുടെ നിയന്ത്രണങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ക്കിടെയാണ് ആലിബാബയുടെ നടപടി.

ആലിബാബക്ക് ഇ-കോമേഴ്‌സ് വ്യവസായത്തിനായി ഇനി രണ്ട് കമ്പനികളുണ്ടാവും. ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ കോമേഴ്‌സും, ചൈന ഡിജിറ്റല്‍ കോമേഴ്‌സുമാവും ആലിബാബയുടെ കമ്പനികള്‍. ഇന്റര്‍നാഷണല്‍ ബിസിനസിനായുള്ള സ്ഥാപനത്തില്‍ അലിഎക്‌സ്പ്രസ്, ആലിബാബ.കോം, ലാസാഡ എന്നിവ ഉള്‍ക്കൊള്ളുനു.

ജിങ് ഫാനിനായിരിക്കും കമ്പനിയുടെ ചുമതല. ചൈനയുടെ ഡിജിറ്റല്‍ കോമേഴ്‌സിന് വേണ്ടിയുള്ള സ്ഥാപനത്തെ ട്രുഡി ഡായും നയിക്കും. മാഗി വുയുടെ പിന്‍ഗാമിയായി ടോബി ഷു കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാവും. ഷു 2019ല്‍ ആലിബാബയുടെ ഡെപ്യൂട്ടി സിഎഫ്ഒയായിരുന്നു. സിഎഫ്ഒ സ്ഥാനം പോവുമെങ്കിലും മാഗി വു കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ തുടരും.

Author

Related Articles