ആമസോണില്‍ ഇനി ഫ്ളൈറ്റ് ടിക്കറ്റും ബുക്ക് ചെയ്യാം; ആഭ്യന്തര യാത്രക്കാര്‍ക്ക് സേവനം ഉപയോഗപ്പെടുത്താം
ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ ആമസോണിലൂടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇനി വിമാന ടിക്കറ്റും കൂടി ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രക്കാര്‍ക്കാണ് ആമസോണ്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അവസരം ആമസോണില്‍ ഏര്‍പ്പെടുത്തിയെന്നാണ് വിവരം. ടിക്കറ്റ് ബുക്കിംഗ് ഒറ്റ ആപ്ലിക്കേഷനിലൂടെ ലഭിക്കുമെന്നാണ് വിവരം.
പ്രമുഖ ഓണ്‍ലൈന്‍ ട്രാവര്‍ ആന്‍ഡ് ലെഷര്‍ പ്ലാറ്റ് ഫോമായ ക്ലിയര്‍ ടിപ്പിമായുള്ള സഹകരണത്തിലൂടയാണ് ഇ-കൊമേഴ്സ് ഭീമനായ ആമസമോണ്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകമായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. ടിക്കറ്റ് ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് ക്യാന്സെല് ചെയ്യുന്നതിനുള്ള സൗകര്യവും ആമസോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവരില്‍ നിന്ന് അധിക തുക ഈടാക്കുന്നതല്ലെന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ആമസോണ്‍ വെബ്സൈറ്റിലും, ആപ്ലിക്കേഷനിലും ടിക്കറ്റ് ബുക്കിംഗിനെ പറ്റിയും, വിമാന യാത്രയെ പറ്റിയും വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. വിവിധ ഫ്ളൈറ്റ് വിവരങ്ങള്‍ വ്യക്തതയോടെയാണ് ആമസോണ്‍ പ്ലാറ്റ് ഫോമില്‍ നല്‍കിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍