News

ഹൈദരാബാദില്‍ ആമസോണ്‍ ലോജിസ്റ്റിക്‌സ് സ്‌പേസ് വികസിപ്പിക്കുന്നു

ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ തങ്ങളുടെ ലോജിസ്റ്റിക്‌സ് സൗകര്യം വികസിപ്പിക്കുകയാണ്. ഹൈദരാബാദില്‍ 2,40,000 ചതുരശ്ര അടി സ്ഥലം പാട്ടത്തിന് എടുത്താണ്  ആമസോണ്‍ സൗകര്യം ഉയര്‍ത്തുന്നത്. ഇതോടെ തെലങ്കാനയില്‍ 6,50,000 ചതുരശ്രയടിയിലേക്ക് ലോജിസ്റ്റിക് ശേഷി വര്‍ധിപ്പിക്കും. ഹൈദരാബാദ് നഗരത്തില്‍ നിലവില്‍ 4,00,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് 2 ദശലക്ഷം ക്യുബിക് അടി സംഭരണ സ്ഥലം നല്‍കുന്നു. 

ഹൈദരാബാദ് ലോജിസ്റ്റിക് പാര്‍ക്കിലെ നിലവിലുള്ള  ശേഷിക്ക് അടുത്ത് തന്നെയാണ് പുതിയ ലോജിസ്റ്റിക് സ്‌പേസ് വരുന്നത്.  2019 ല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് ആമസോണ്‍ അറിയിച്ചത്. 2017 ല്‍ ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏറ്റവും വലിയ പൂര്‍ത്തീകരണ കേന്ദ്രം ആമസോണ്‍ തുറന്നു. പ്ലാറ്റ്‌ഫോമിലെ വില്‍പ്പനക്കാരുടെ ഉല്‍പ്പന്നങ്ങള്‍ സജ്ജീകരിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് ഫുള്‍ഫില്‍മെന്റ് സെന്റര്‍. 

ഇന്ത്യയില്‍ ശക്തമായ ഒരു കരുത്തുറ്റ ശൃംഖല കെട്ടിപ്പടുക്കുന്നതില്‍ ആമസോണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സാങ്കേതികവിദ്യയില്‍ ഗണ്യമായ നിക്ഷേപം തുടരുകയാണെന്നും ആമസോണ്‍ വ്യക്തമാക്കി. ആമസോണിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ആമസോണിന്റെ പ്രസ്താവനയില്‍ പറയുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് ആമസോണ്‍, വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമന്‍മാരില്‍ നിന്നാണ്. ഹൈദരാബാദ് ലോജിസ്റ്റിക്‌സ് പാര്‍ക്കിലെ ജിഎംആറിന്റെ ഏറ്റവും വലിയ ക്ലയന്റുകളില്‍ ഒരാളാണ് ആമസോണ്‍.

ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ജയ്പുര്‍, നാഗ്പൂര്‍, അഹമ്മദാബാദ് തുടങ്ങി നിരവധി നഗരങ്ങളില്‍ ആമസോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 13 സംസ്ഥാനങ്ങളിലായി 50ല്‍ അധികം ഫുള്‍ഫില്‍മെന്റ് സെന്ററുകളാണ് ആമസോണിന് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്. 

 

Author

Related Articles