News

ബെസോസിന്റെ നിക്ഷേപം രാജ്യത്തിന് ഗുണകരമല്ല; ജെഫ് ബെസോസിനെതിരെ കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍

ആമസോണ്‍ മേധാവി ജെഫ് ബെസോസ് പ്രഖ്യാപിച്ച ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന്  കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍. ഇ-കൊമേഴ്‌സ് കമ്പനികള്‍ ഇന്ത്യന്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും മള്‍ട്ടി ബ്രാന്റ് റീട്ടെയില്‍ വിഭാഗത്തില്‍ പ്രവേശിക്കാന്‍ പഴുതുകള്‍ കണ്ടെത്തരുതെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.  മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയിലിംഗില്‍ 49 % കൂടുതലുള്ള വിദേശ നിക്ഷേപം ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ ധനമന്ത്രി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തിയിട്ടുണ്ട്. 5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍ സാഹയിക്കുന്ന നിക്ഷേപത്തെയാണ് വാണിജ്യ മന്ത്രി അവഹേളിച്ചിരിക്കുന്നതെന്ന് ചിദംബരം പറഞ്ഞു.

ഇന്ത്യയില്‍ ചെറുകിട, ഇടത്തരം ബിസിനസുകള്‍ ഓണ്‍ലൈനില്‍ എത്തിക്കാന്‍ സഹായിക്കുന്നതിനായി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പീയൂഷ് ഗോയല്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ആമസോണ്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരിക്കാം, പക്ഷേ ഓരോ വര്‍ഷവും ഒരു ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായാല്‍ അത് ഇന്ത്യയ്ക്ക് ഉപകാരമല്ലെന്നാണ് പിയുഷ് ഗോയല്‍ പറഞ്ഞു.അതേസമയം ജെഫ് ബെസോസിന് എതിരെ പ്രസ്താവന നടത്തിയ ഗോയലിനെ വിമര്‍ശിച്ച് പി. ചിദംബരം രംഗത്തെത്തി.

 

Author

Related Articles