News

ഡെലിവറി സര്‍വീസുകള്‍ നടത്താന്‍ ആമസോണ്‍ ഒരു ലക്ഷം ഇവി വാനുകള്‍ വാങ്ങാന്‍ നീക്കം; കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കുക പ്രധാന ലക്ഷ്യം

ആമസോണ്‍ ഇപ്പോള്‍ പുതിയൊരു ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. തങ്ങളുടെ ഡെലിവറി ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി ആമസോണ്‍ ഒരു ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. ഈ ലക്ഷ്യം പൂര്‍തത്തീകരിക്കാന്‍ വേണ്ടി ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ യുഎസ് ഇവി സ്റ്റാര്‍ട്ടപ്പായ റിവയനുമായി ധാരണയിലെത്തുമെന്നാണ് അന്തരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കമ്പനിയില്‍ നിന്ന് കൂടുതല്‍ ഇവി വാനുകള്‍ വാങ്ങാന്‍ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. 

കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനും, അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഇല്ലാതാക്കാനും വേണ്ടിയാണ് ആമസമോണ്‍ ഡെലിവറിക്കായ്് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ആലോചിച്ചിട്ടുള്ളത്. 2040 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ആമസോണ്‍ നടത്തുന്നത്. 

ചിലവ് കുറക്കല്‍ നടപടികള്‍ ആരംഭിച്ചും, ഡെലിവറി വേഗത്തിലാക്കാനുമുള്ള നീക്കവുമാണ് കമ്പനി ആരംഭിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം മുതല്‍ കമ്പനി റിവിയനില്‍ നിന്ന് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയേക്കുമെന്നണ് വിവരം. 2022 ഓടെ പതിനായിരത്തിലധികം ഇലക്ട്രിക് വാനുകള്‍ കമ്പനി ഡെലിവറിക്കായി നിരത്തിലിറക്കുകയും, 2030 ഓടെ ഒരുലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഡെലിവറി സര്‍വീസ് വേഗത്തിലാക്കാനുള്ള നീക്കവും കമ്പനി ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

Author

Related Articles