News

ഫ്യൂച്ചര്‍ റീട്ടെയില്‍ ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിച്ചെന്നാരോപണം: സെബിക്ക് പരാതി നല്‍കി ആമസോണ്‍

ഫ്യൂച്ചര്‍ റീട്ടെയില്‍ ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ സെബിക്ക് പരാതി നല്‍കി. 2019ലെ കരാര്‍ ലംഘിച്ചാണ് റിലയന്‍സ് റീട്ടെയിലുമായി ഫ്യൂച്ചര്‍ ഗ്രൂപ്പ് 34 ലക്ഷം ഡോളറിന്റെ കരാറിലേര്‍പ്പെട്ടതെന്ന് ആമസോണ്‍ ആരോപിക്കുന്നു. ഫ്യച്ചര്‍ ഗ്രൂപ്പ് രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ അജയ് ത്യാഗിക്കാണ് ആമസോണ്‍ പരാതി നല്‍കിയത്. ഇതേക്കുറിച്ച് അന്വേഷിച്ച് കരാറിന് അംഗീകാരം നല്‍കരുതെന്നാണ് ആമസോണിന്റെ ആവശ്യം.

ഇതോടെ അതിവേഗം വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന റീട്ടെയില്‍ ബിസിനസിനുടമയായ മുകേഷ് അംബനായുമായി അമസോണ്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങി. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ ഏറ്റെടുത്ത നടപടി സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്. പുതിയ സാഹചര്യത്തില്‍ കരാര്‍ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ബിഎസ്ഇ സെബിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Author

Related Articles