ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഉടന്‍ ഇന്ത്യയില്‍ ആരംഭിക്കും
ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോര്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത് പ്രകാരം ദീപാവലിക്കു മുന്‍പ് ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കാനും അതിലൂടെ ഉല്പനങ്ങള് വിറ്റു തുടങ്ങാനുമാണ് കമ്പനിയുടെ പദ്ധതി. ഐഫോണ്‍, മാക് ആക്സസറികള്‍ തുടങ്ങിയവ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിലൂടെ ഇപ്പോള്‍ തന്നെ മികച്ച രീതിയില്‍ വില്‍ക്കുന്നുണ്ട്. തുടര്‍ന്നും ഇവരിലൂടെയും വിറ്റേക്കുമെന്നും കരുതുന്നു.
റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ കമ്പനിയുടെ ആദ്യ റീട്ടെയ്ല്‍ സ്റ്റോറും തുറക്കാനാണ് സാധ്യത. ആദ്യ റീട്ടെയ്ല്‍ സ്റ്റോര്‍ മുംബൈയിലായിരിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, അധികം താമസിയാതെ ബെംഗളൂരുവിലും കമ്പനി റീട്ടെയ്ല്‍ സ്റ്റോര്‍ ആരംഭിച്ചേക്കും. എന്നാല്‍, റീട്ടെയ്ല്‍ വില്‍പ്പനയില്‍ തങ്ങള്‍ പ്രാദേശിക പങ്കാളികളെ അടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ആപ്പിള്‍ കമ്പനിയുടെ മേധാവി ടിം കുക്ക് അടുത്തിടെ പറഞ്ഞത്.
തങ്ങളുടേതായ റീട്ടെയ്ല്‍ സെയ്ല്‍സ് രീതിയാണ് കമ്പനി പിന്തുടരുന്നതെന്നും അതിനാല്‍ ലോക്കല്‍ ആളുകളുമായി ഒത്തു പോകാന്‍ എളുപ്പമല്ലാത്തതിനാലുമാണ് സ്വന്തമായി തന്നെ ആരംഭിക്കുന്നതെന്നായിരുന്നു കുക്കിന്റെ പ്രസ്താവന. 2020ല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുന്ന കാര്യം കുക്ക് അന്നു തന്നെ പറഞ്ഞിരുന്നതാണ്. കൊറോണ വൈറസിന്റെ പഞ്ചാത്തലത്തില്‍ ഇത്തവണ ഉണ്ടായിരിക്കില്ല എന്നു കരുതുമ്പോഴാണ് പുതിയ പ്രഖ്യാപനം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍