സേവന നികുതി കുടിശികയുണ്ടോ? ഡിസംബര്‍ 31വരെ സബ്കാ വിശ്വാസില്‍ അപേക്ഷിച്ചാല്‍ കുടിശിക ഒഴിവായേക്കും
കൊച്ചി: കേന്ദ്ര എക്സൈസ് സേവന നികുതി കുടിശിക അടക്കാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കിയിരിക്കുകയാണ് നികുതി വകുപ്പ്. കുടിശിക സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സബ്കാ വിശ്വാസ് പദ്ധതിയാണ് നടപ്പാക്കുന്നത്. ഡിസംബര്‍ 31വരെയാണ് ഈ പദ്ധതി അനുസരിച്ച് നികുതി അടച്ചുതീര്‍ക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. മുപ്പത് മുതല്‍ അറുപത് ശതമാനം വരെ നികുതി അടച്ചുതീര്‍ക്കാനാണ് അധികൃതര്‍ അവസരം നല്‍കിയിരിക്കുന്നത്.
ജിഎസ്ടി നടപ്പാക്കും മുമ്പുള്ള 2017 ജൂണ്‍ 30 വരെ ഉണ്ടായിരുന്ന സെന്‍ട്രല്‍ എക്സൈസ് സേവനനികുതി നിയമം അനുസരിച്ചുള്ള പരാതികളാണ് പരിഹരിക്കുക. 2019 ജൂണ്‍ 30 വരെ നോട്ടീസ് ലഭിക്കുകയോ കുടിശിക വരുത്തുകയോ ചെയ്ത വ്യാപാരി,വ്യവസായി സംരംഭകര്‍ക്കാണ് സബ്കാ വിശ്വാസ് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുക. നിശ്ചിത ശതമാനം കുടിശിക അടക്കുന്നവരെയും പിഴയും പലിശയും നിന്ന് ഒഴിവാക്കും. നികുതി അടച്ചവര്‍ പിഴയിലും പലിശയിലും കുടിശിക തുടരുന്നുണ്ടെങ്കില്‍ ഈപദ്ധതി ഉപയോഗിച്ച് കുടിശിക ഒഴിവാക്കാന്‍ സാധിക്കുമെന്ന് നികുതി വകുപ്പ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് www.cbic-gst.gov.inസന്ദര്‍ശിക്കാം. ഈ വെബ്സൈറ്റില്‍ലോഗിന്‍ ചെയ്തു ഡിക്ലറേഷന്‍ ഫോം എസ്വിഎല്ഡിആര്എസ്-1 ആണ് ഫയല്‍ ചെയ്യേണ്ടത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍