News

4 വര്‍ഷത്തെ ഇടവേളക്ക് ശേഷം മിനിമം ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചു; ഓട്ടോ, ടാക്‌സി നിരക്കുകളും പരിഷ്‌കരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. നിരക്ക് വര്‍ധന സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മിനിമം ഓട്ടോ ചാര്‍ജ്ജ് 25 രൂപയില്‍ നിന്നും 30 രൂപയാക്കും. ടാക്‌സി മിനിമം ചാര്‍ജ്ജ് ഇരുന്നൂറാക്കും.

മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വരും. വിദ്യാര്‍ത്ഥികളുടെ നിരക്ക് പരിഷ്‌ക്കരിക്കുന്നത് പഠിക്കാന്‍ കമ്മീഷനെ വെക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വര്‍ദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റര്‍ അടക്കമുള്ള ആഘോഷങ്ങള്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍.

നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മിനിമം ബസ് ചാര്‍ജ്ജ് കൂട്ടുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാന്‍ തത്വത്തില്‍ നേരത്തെ എല്‍ഡിഎഫ് തീരുമാനിച്ചതാണ്. അതേ സമയം പുതിയ വര്‍ദ്ധന അപര്യാപ്തമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം. വിദ്യാര്‍ത്ഥി നിരക്ക് കൂട്ടാത്തതിലും സംഘടനക്ക് പ്രതിഷേധമുണ്ട്.

Author

Related Articles