ഒരു വര്‍ഷത്തിനിടെ സ്മോള്‍ ക്യാപ് ഫണ്ടുകളില്‍ നിന്നുള്ള ശരാശരി വരുമാനം 100 ശതമാനം
മുംബൈ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്മോള്‍ ക്യാപ് ഫണ്ടുകളുടെ വിഭാഗത്തിലെ ശരാശരി വരുമാനം 100 ശതമാനമാണെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട്. സ്മോള്‍ ക്യാപ് ഫണ്ടുകളും മിഡ്ക്യാപ്പ് ഫണ്ടുകളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, ക്രെഡിറ്റ് റിസ്ക് ഫണ്ടുകളും മീഡിയം ടേം ഫണ്ടുകളും സ്ഥിരതയുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ആഗോള ഫണ്ടുകളുടെ പ്രകടനം ശുഭകരമായിരുന്നില്ലെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് വ്യക്തമാക്കുന്നു. ലാര്‍ജ് ക്യാപ് അധിഷ്ഠിത ഇടിഎഫുകളുടെ കാര്യത്തില്‍ നിഫ്റ്റി നെക്സ്റ്റ് 50, സെന്‍സെക്സ് നെക്സ്റ്റ് 50 എന്നിവ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നിഫ്റ്റി 50 ഇടിഎഫിനെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു.
തീമാറ്റിക് ഇടിഎഫുകളില്‍, പിഎസ്യു ബാങ്ക് ഇടിഎഫ് കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന 35 ശതമാനം നേട്ടം നല്കി. 250 മില്യണ്‍ ഡോളര്‍ സമാഹരണത്തിന് തയാറെടുത്ത് ഭാരത്പേ വീണ്ടെടുക്കല്‍ ഘട്ടത്തില്‍ വരുമാന വളര്‍ച്ച മിഡ്ക്യാപുകളിലും ചെറിയ ക്യാപുകളിലും കൂടുതലായിരിക്കാമെന്നും അതിലെ വിപുലീകരണം അധിക വരുമാനത്തെ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍