Banking

ആക്‌സിസ് ബാങ്കും മാക്‌സ് ലൈഫും കൈകോര്‍ക്കുന്നു; പുതിയ കരാര്‍ കമ്പനിയുടെ വളര്‍ച്ചയെ ലക്ഷ്യമാക്കി

സ്വകാര്യമേഖലയിലെ ഇന്ത്യയിലെ നാലാമത്തെ വലിയ ബാങ്കായ ആക്‌സിസ് ബാങ്ക് മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡുമായും മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായും ഇന്‍ഷുറന്‍സ് കരാറില്‍ ഒപ്പുവച്ചു. കമ്പനിയുടെ ഓഹരി കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് ഈ പുതിയ കരാര്‍. മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയാണ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (മാക്‌സ് ലൈഫ്). മാക്‌സ് ലൈഫും ആക്്‌സിസ് ബാങ്കുമായി ചേര്‍ന്ന് ഒരു ദീര്‍ഘകാല പങ്കാളിത്തത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്. 

ആക്സിസ് ബാങ്കും, മാക്സ് ഫിനാന്‍ഷ്യലും തമ്മിലുള്ള കരാറിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ കഴിഞ്ഞ വ്യാഴാഴ്ച്ച മാക്സ് ഫിനാന്‍ഷ്യലിന്റെ ഓഹരി വിലയില്‍ 15.7 ശതമാനം വരെ  വര്‍ധനവുണ്ടായി. എന്നാല്‍ വ്യാപാരം അവസാനിക്കുമ്പോള്‍  കമ്പനിയുടെ ഓഹരി വില  9.4 ശതമാനത്തിലേക്ക് ചുരുങ്ങി  565.05 രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. 52 ആഴ്ച്ചക്കിടെ കമ്പനിയുടെ ഓഹരിയില്‍ ഭീമമായ വര്‍ധനവാണ് വ്യാഴാഴ്ച്ച രേഖപ്പെടുത്തിയത്.

ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യമേഖല ബാങ്കായ ആക്‌സിസ് ബാങ്ക്, മാക്‌സ് ലൈഫിന്റെ അഞ്ചിലൊന്ന് ഓഹരി സ്വന്തമാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 20 ശതമാനത്തിലധികം ഓഹരികള്‍ക്കായി ആക്‌സിസ് ബാങ്ക് മാക്‌സ് ലൈഫിലേക്ക്് 2,000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സില്‍ ഗണ്യമായ ഭൂരിപക്ഷമുള്ള ഒരു പ്രധാന ഓഹരി ഉടമയായി മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് മാക്‌സ് ലൈഫിന്റെ നിലവിലുള്ള ഓഹരിയുടമകളെ ബാധിക്കുന്നതാണ്.

എല്ലാ നിക്ഷേപകര്‍ക്കും കാര്യമായ നേട്ടം കൈവരിക്കാന്‍ സഹായിക്കുന്നതാണ് ഈ നീക്കമെന്ന് ആക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറയുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നോണ്‍ബാങ്ക് ഉടമസ്ഥതയിലുള്ള സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സാണ് മാക്‌സ് ലൈഫ്. മാക്‌സ് ലൈഫില്‍ 72.5 ശതമാനം ഓഹരിയാണ് മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിനുള്ളത്. മിത്സുയി സുമിറ്റോമോ ഇന്‍ഷുറന്‍സിന് 25.5 ശതമാനവും ആക്‌സിസ് ബാങ്കിന് 2.0 ശതമാനവും ഓഹരിയുണ്ട്. അതേസമയം മാക്‌സ് ഗ്രൂപ്പ് സ്ഥാപകന്‍ അനല്‍ജിത് സിംഗ് നിര്‍ദ്ദിഷ്ട ഇടപാടിലൂടെ വിഭവങ്ങളൊന്നും ശേഖരിക്കില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഞങ്ങള്‍ വിവിധ തന്ത്രപരമായ അവസരങ്ങള്‍ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി അധികം ആരും ഏര്‍പ്പെടാത്ത ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ പങ്കാളിത്തം നേടാനുള്ള സാധ്യത ഞങ്ങള്‍ മനസ്സിലാക്കിയെന്നും ചൗധരി പറഞ്ഞു. മാക്‌സ് ലൈഫുമായി ഞങ്ങള്‍ക്ക് ദീര്‍ഘകാലമായി ബന്ധമുണ്ട്. ഈ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍  ശക്തിപ്പെടുത്താനുള്ള ഒരു പടിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ എന്നും കൂട്ടിച്ചേര്‍ത്തു. ഈ കരാര്‍ മൊത്തത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്ന് മാക്‌സ് ഗ്രൂപ്പിന്റെ വൃന്ദങ്ങള്‍ പറഞ്ഞു.

മാക്‌സ് ലൈഫിലെ ആക്‌സിസ് ബാങ്കിന്റെ  താല്‍പ്പര്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണെന്നും പോളിസി ഹോള്‍ഡര്‍മാരേയും മറ്റ് പങ്കാളികളേയും ഇത് സ്ഥിരതയിലേക്ക നയിക്കുമെന്നും ഇരുവര്‍ക്കും ഒരുമിച്ച് ഭാവിയിലേക്ക് പ്രവര്‍ത്തിക്കാന്‍ ഇതുവഴി കഴിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പോളിസി സെയില്‍സ്, ഉപഭോക്താക്കളെ നിലനിര്‍ത്തല്‍, ആവശ്യം അടിസ്ഥാനമാക്കിയുള്ള പോളിസി റൈറ്റിംഗ് ഉറപ്പാക്കുന്നതിന് കര്‍ശനമായ പരിശീലനം, ടെക്‌നോളജി ഇന്റഗ്രേഷന്‍ തുടങ്ങിയവയ്ക്കായി ഈ പങ്കാളിത്തം ഇതിനകം തന്നെ ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ ഒന്നിലധികം മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞതായും സിംഗ് പറഞ്ഞു.

Author

Related Articles