
മുംബൈ: ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അഞ്ച് കോടി വരെ വ്യക്തിഗത വായ്പ നല്‍കാമെന്ന് റിസര്‍വ് ബാങ്ക്. ഇതിന് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയുടെ ആവശ്യവും ഇല്ല. 25 ലക്ഷമാണ് ഇപ്പോഴത്തെ വായ്പാ പരിധി. എന്നാല്‍ 5 കോടിയില്‍ കൂടുതല്‍ വായ്പയായി നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്.
അസോസിയേറ്റഡ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഒരു ബാങ്കിന്റെ ഡയറക്ടറുടെ ബന്ധുവിനും ഈ ആനുകൂല്യം ലഭിക്കും. വ്യക്തിഗത വായ്പയ്ക്ക് മാത്രമേ അനുമതി ലഭിക്കൂ. അതേസമയം ബിസിനസ് വായ്പകളുടെ പരിധി 25 ലക്ഷമായി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. 2015 ജൂലൈയില്‍ ബാങ്കുകളുടെ ഡയറക്ടര്‍മാര്‍ക്ക് / ബന്ധുക്കള്‍ക്ക് വായ്പയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വന്തം ഡയറക്ടര്‍മാര്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കുന്നതിനുള്ള നിയമപരമായ നിയന്ത്രണത്തിനു പുറമേ, 25 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ള വായ്പകള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് / മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ അനുവദിക്കൂ എന്ന് റിസര്‍വ് ബാങ്ക് ഉത്തരവിട്ടിരുന്നു. 1996 ലാണ് ഈ നിബന്ധന നിലവില്‍ വന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് അനുമതി.