News

എഫ്ംസിജി രംഗത്ത് പ്രവര്‍ത്തിക്കുന്ന ബജാജ് കണ്‍സ്യൂമര്‍ കെയറിന് തിരിച്ചടി; കമ്പനിയുടെ അറ്റാദായത്തില്‍ ഇടിവ്; മൂന്നാം പാദത്തിലെ അറ്റാദാായം 48 കോടിയിലേക്ക് ചുരുങ്ങി

ന്യൂഡല്‍ഹി: എഫ്എംസിജി രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട കമ്പനികളിലൊന്നാണ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍.  അതേസമയം കമ്പനിക്ക് വലിയ രീതിയിലുള്ള തിരിച്ചടികള്‍ ഇപ്പോള്‍ നേരിടേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടിന്നത്.   ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 18 ശതമാനം ഇടിവ് രേഖപ്പെടുത്തി 48 കോടി രൂപയിലേക്ക് ചുരുങ്ങി.  മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 59.32 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. ബജാജ് കണ്‍സ്യൂമര്‍  ബിഎസ്ഇയില്‍ സമര്‍പ്പിച്ച ഫയലിംഗ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 

അതേസമയം കമ്പനിയുടെ വില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  കമ്പനിയുടെ നവില്‍പ്പനയില്‍ ഏകദേശം 8.20 ശതമാനം ഇടിവ് രേഖപ്പെടുത്തി 206.56 കോടി രൂപയായി ചുരുങ്ങി. എന്നാല്‍ മുന്‍വര്‍ഷം വില്‍പ്പനയില്‍  225.03 കോടി രൂപ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍  കമ്പനിയുടെ ചിലവിനത്തില്‍  ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 

കമ്പനിയുടെ ചിലവിനത്തില്‍ 1.24 ശതമാനം ഇടിവ് രേഖപ്പെടുത്തി 162.28 കോടി രൂപയായി ചുരുങ്ങി.  മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ചിലവിനത്തില്‍ രേഖപ്പെടുത്തിയത് 164.32 കോടിയാണ്. എന്നാല്‍ കഴിഞ്ഞദിവസം കമ്പനിയുടെ ഓഹരി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് കഴിഞ്ഞ ദിവസം.  ബിഎസ്ഇയില്‍  0.41 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 221.40 രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്.  

Author

Related Articles