രാജ്യത്തെ ബാങ്കിങ് മേഖല അത്ര സുരക്ഷിതമല്ല; തട്ടിപ്പുകളില്‍ കുടുങ്ങി ബാങ്കിങ് മേഖല; ആറ് മാസത്തിനിടെ ബാങ്കിങ് മേഖലയ്ക്ക് നഷ്ടമായത് 1.13 ലക്ഷം കോടി; എടിഎമ്മുകളിലും തട്ടിപ്പുകള്‍ പെരുകുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് മേഖല കൂടുതല്‍ തട്ടിപ്പിന്ന് വിധേയമാകുന്നതായി റിപ്പോര്‍ട്ട്. ബാങ്കിങ് മേഖലയില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടും തട്ടിപ്പുകള്‍ പെരുകുന്നുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നടപ്പുവര്‍ഷത്തെ ആദ്യപകുതിയില്‍ 1.13 ലക്ഷം കോടി രൂപയുടെ തട്ടിപ്പുകളാണ് ആകെ നടന്നത്. ഇതില്‍ തന്നെ 4,412 കേസുകള്‍ ഒരു ലക്ഷം രീൂപയ്ക്ക് മുകളിലാണെന്നാണ് ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം 6,801 തട്ടിപ്പ് കേസുകളില്‍ 71,543 കോടി രൂപയുടെ തട്ടിപ്പാണ് ആകെ നടന്നതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ എടിഎമ്മുകളിലക്കം ഭീമമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്്. 2019-20 സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ 50 കോടി രൂപയ്ക്ക് മേലെയുള്ള 398 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏകദേശം 1.05 ലക്ഷം കോടി രൂപ വരുമിത്. ഇതില്‍ 21 കേസുകള്‍ ആയിരം കോടിക്ക് മുകളിലുള്ളതാണ്. ഇതിന്റെ മൂല്യം 44,951 കോടി വരും.
രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ തട്ടിപ്പുകളും, എടിഎുകളിലെ തട്ടിപ്പുകളും കണക്കിലെടുത്താല്‍ ഇതിനേക്കാള്‍ കൂടുതല്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജ്യത്ത് എടിഎം വിഴി തട്ടിപ്പുകള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എടിഎം തട്ടിപ്പുകള്‍ വന്‍ വര്ധനവുണ്ടായിട്ടുണ്ടായിന്നെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം എടിഎം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ മഹാരാഷ്ട്രയില്‍ 233 തട്ടിപ്പുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഡല്‍ഹിയില്‍ 179 എടിഎം തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടില്‍ 147 തട്ടിപ്പ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രില്‍ 4.8 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണ് ആകെ നടന്നിട്ടുള്ളത്. ഡല്‍ഹി നഗരത്തില്‍ 2.9 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളും എടിഎം വഴി ഉണ്ടായതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു. അതേസമയം അസം, അരുണാഞ്ചല്‍ പ്രദേശ്, ത്രിപുര, എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് എടിഎം വഴിയുള്ള തട്ടിപ്പുകള്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യത്തെതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്താക്കള്‍ക്ക് എടിഎം വഴി കൂടുതല്‍ പണം നഷ്ടമാകുന്നുണ്ടെന്ന പരാതികളും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം എടിഎം വഴി രാജ്യത്ത് ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട പണത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ വ്യക്തചമാക്കുന്നു. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്ക് ആകെ നഷ്ടപ്പെട്ട പണം 65.3 കോടി രൂപയായിരുന്നുവെന്നാമ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാലത് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 21.4 കോടി രൂപയായി കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം എടിഎം തട്ടിപ്പ് സംഭവങ്ങളുടെ എണ്ണം 2017-18 ല്‍ 911 ല്‍ നിന്ന് 2018-19 ല്‍ 980 ആയി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ രാജ്യത്ത് വന്‍ തിരിമറികളും, തട്ടിപ്പുകളും നടന്നിട്ടുള്ളതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം രൂപയുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട്, 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1,367 തട്ടിപ്പുകള്‍ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ വഴി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2,127 തട്ടിപ്പുകളും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1,477 തട്ടിപ്പുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍