News

ഇനി ബാങ്കുകളില്‍ മതം രേഖപ്പെടുത്തല്‍ നിര്‍ബന്ധം;ഫോറിന്‍ എക്‌സ്‌ചേഞ്ച് ഭേദഗതി നടപ്പാക്കുന്നു

മുംബൈ: രാജ്യത്തെ ബാങ്കുകളില്‍ കെവൈസി അപേക്ഷകളില്‍ ഇനിമുതല്‍ മതവും രേഖപ്പെടുത്തണം. ഇതിനായി അപേക്ഷാഫോറങ്ങളില്‍ ഉടന്‍ കോളവും ഏര്‍പ്പെടുത്തുമെന്ന് ബാങ്കുകള്‍ അറിയിച്ചു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ വരുത്തിയ ഭേദഗതി അനുസരിച്ചാണ് ബാങ്കുകള്‍ നടപടികള്‍ സ്വീകരിക്കുന്നത്. അയല്‍രാജ്യങ്ങളില്‍ നിന്ന ്കുടിയേറിയ മുസ്ലിം ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് എന്‍ആര്‍ഓ അക്കൗണ്ട് തുറക്കുന്നതിനും വസ്തുവകകള്‍ കൈവശം വെക്കുന്നതിനും അനുമതി നല്‍കിയാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നത്.

പൗരത്വനിയമഭേദഗതിക്ക് സമാനമായ വ്യവസ്ഥകളാണ് ഈ നിയമത്തിലും ഉള്‍പ്പെടുത്തുക.2018ല്‍ ആര്‍ബിഐ ആണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിയത്. പാകിസ്താന്‍,ബംഗ്ലാദേശ് ,അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ കുടിയേറിയ മുസ്ലിം ഇതര മതന്യൂനപക്ഷങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.അതായത് ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍,സിഖുക്കാര്‍,ബുദ്ധിസ്‌റഅറുകള്‍,ജൈനന്‍മാര്‍,പാഴ്‌സികള്‍,ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് എന്‍ആര്‍ഓ അക്കൗണ്ടും വാസയോഗ്യമായ കെട്ടിടവും വാങ്ങാന്‍ അനുമതി നല്‍കുന്നതാണ് ഈ പുതിയ ഭേദഗതി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജമെന്റ് ആക്ടിലെ പട്ടിക മൂന്നിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

Author

Related Articles