26 ആഴ്ചത്തെ പ്രസവാവധി; 7,000 രൂപ ശിശു സംരക്ഷണ അലവന്‍സ്; എയര്‍ടെല്‍ പ്രഖ്യാപനങ്ങളിങ്ങനെ
തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് പ്രമുഖ ടെലികോം സ്ഥാപനമായ എയര്‍ടെല്‍. വനിതാ ജീവനക്കാര്‍ക്കായി പ്രത്യേക ശിശു സംരക്ഷണ അലവന്‍സും, പുതിയ അമ്മമാര്‍ക്കായി ഫ്ളെക്സിബിള്‍ വര്‍ക്കിങ്ങും ഉള്‍പ്പെടുത്തി മെച്ചപ്പെടുത്തിയ രക്ഷാകര്‍തൃ നയ ആനുകൂല്യങ്ങളാണു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 26 ആഴ്ചത്തെ പ്രസവാവധിക്ക് പുറമെ, പ്രസവശേഷം ജോലിയില്‍ പ്രവേശിക്കുന്ന പുതിയ അമ്മമാര്‍ക്ക് കുഞ്ഞിന് 18 മാസം പ്രായമാകുന്നതുവരെ പ്രതിമാസം 7,000 രൂപ പ്രത്യേക ശിശു സംരക്ഷണ അലവന്‍സ് ലഭിക്കുമെന്ന് ഭാരതി എയര്‍ടെല്‍ വ്യക്തമാക്കി.
കുട്ടികളെ ദത്തെടുക്കുന്ന ജീവനക്കാര്‍ക്കും ഈ ഇളവുകള്‍ ലഭിക്കും. പ്രസവാവധിക്ക് ശേഷം, പുതിയ അമ്മമാര്‍ക്ക് 24 ആഴ്ച വരെ ജോലിയില്‍ ഇളവുകള്‍ അനുവദിക്കും. വര്‍ക്ക് ഫ്രം ഹോമിന് പുറമേ, ജീവനക്കാരുടെ സമയത്തിനനുസരിച്ചു ജോലി പൂര്‍ത്തീകരിക്കാനും അനുവദിക്കും. ഇതുവഴി നവജാതശിശുവിനൊപ്പം വീട്ടില്‍ ധാരാളം സമയം ചെലവഴിക്കാന്‍ അമ്മമാര്‍ക്ക് സാധിക്കുമെന്നാണു വിലയിരുത്തല്‍. ഈ ആനുകൂല്യങ്ങള്‍ക്ക് പുറമെ, പുതിയ അമ്മമാര്‍ക്ക് ശിശു സംരക്ഷണത്തിനായി ഓരോ പാദത്തിലും രണ്ട് അധിക പെയ്ഡ് ലീവുകളും കമ്പനി നല്‍കും.
നവീകരിച്ച രക്ഷാകര്‍തൃ നയത്തിന് കീഴില്‍, പ്രാഥമിക പരിചരണം നല്കുന്ന പുരുഷന്മാര്ക്ക് എട്ട് ആഴ്ച വരെ പിതൃത്വ അവധിയും എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ജീവനക്കാര്‍ക്കായി ഫലപ്രദമായ നവീകരണങ്ങള്‍ വരുത്തുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഭാരതി എയര്‍ടെല്ലിന്റെ ചീഫ് പീപ്പിള്‍ ഓഫീസര്‍ അമൃത പദ്ദ പറഞ്ഞു. ജോലിസ്ഥലത്തെയും തൊഴില്‍ സമ്പ്രദായങ്ങളെയും ശക്തിപ്പെടുത്തുന്നതില്‍ കമ്പനി മുന്നില്‍ ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എയര്‍ടെല്ലില്‍ അവരുടെ കരിയര്‍ തുടരാന്‍ നടപടികള്‍ കൂടുതല്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃത പദ്ദ വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍