News

50 ശതമാനം തേയില പൊതു ലേലത്തിന് നല്‍കണം; ഉല്‍പാദകര്‍ക്ക് നിര്‍ദേശവുമായി ടീ ബോര്‍ഡ്

കൊല്‍ക്കത്ത: ആകെ ഉല്‍പാദനത്തിന്റെ പകുതി പൊതു ലേലത്തിന് നല്‍കണമെന്ന് തേയില ഉല്‍പാദകര്‍ക്ക് ടീ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. 2003ലെ ടീ മാര്‍ക്കറ്റിങ് കണ്‍ട്രോണ്‍ ഓര്‍ഡറിന് (ടിഎംസിഒ) അനുബന്ധമായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് നിര്‍ദേശം.

വില സ്ഥിരത ഉറപ്പാക്കുന്നതിനും മറ്റും ഇത് അനിവാര്യമാണെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. നിര്‍ദേശം പാലിക്കാതിരുന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിപ്പുമുണ്ട്. നിര്‍ദേശത്തിന്റെ പരിധിയില്‍ നിന്നു കയറ്റുമതിക്കുള്ള തേയിലയെ ഒഴിവാക്കണമെന്ന് ഉല്‍പാദകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഈ നിര്‍ദേശത്തില്‍ സംതൃപ്തരല്ല.

Author

Related Articles