2021ല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സമ്പന്നര്‍ ഇവരാണ്
മുംബൈ: ഇന്ത്യന്‍ അതിസമ്പന്നരില്‍ 2021ല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഗൗതം അദാനിയും അസിം പ്രേംജിയും. ഇന്ത്യയിലെ ഒന്നാം നമ്പര്‍ ധനികനായ മുകേഷ് അംബാനിയേക്കാള്‍ കൂടുതല്‍ നേട്ടമാണ് ഇരുവരുമുണ്ടാക്കിയത്. ഗൗതം അദാനിയുടെ ആസ്തി 41.5 ബില്യണ്‍ ഡോളര്‍ വര്‍ധന രേഖപ്പെടുത്തി. ഇപ്പോള്‍ ഇദ്ദേഹത്തിന് 75.3 ബില്യണ്‍ ഡോളര്‍ ആസ്തിയാണുള്ളത്.
മുകേഷ് അംബാനിക്കാകട്ടെ ഇപ്പോള്‍ 89.7 ബില്യണ്‍ ഡോളറാണ് ആസ്തി. അദ്ദേഹത്തിന് 2021 ല്‍ വര്‍ധിപ്പിക്കാനായത് 13 ബില്യണ്‍ ഡോളറാണ്. അദാനിയുടെ കമ്പനികളെല്ലാം ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ ആസ്തി കുതിച്ചുയരാന്‍ കാരണമായത്.
ആഗോള തലത്തില്‍ അതിസമ്പന്നരുടെ നിരയില്‍ 12ാമനാണ് മുകേഷ് അംബാനി. അതേസമയം ഗൗതം അദാനിയാകട്ടെ 14ാം സ്ഥാനത്തുമാണ്. 2021 ല്‍ അസിം പ്രേംജിയാണ് ഏറ്റവും കൂടുതല്‍ ആസ്തി വര്‍ധിപ്പിച്ച രണ്ടാമത്തെ അതിസമ്പന്നന്. ബിസിനസുകാരിലെ ഉദാര മനസ്കനാണ് ഇദ്ദേഹം. കൈയ്യില്‍ കിട്ടുന്ന പണം കൈയ്യും കണക്കുമില്ലാതെ ദാനം ചെയ്യുന്ന മഹാമനസ്കന്. അദ്ദേഹത്തിന് 2021 ല്‍ 15.8 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് വര്‍ധിച്ചത്. ഇതോടെ ഇദ്ദേഹത്തിന്റെ ആസ്തി 41.2 ബില്യണ്‍ ഡോളറായി.
ഡി മാര്‍ട് സൂപര്‍മാര്‍ക്കറ്റ് ശൃംഖലയുടെ പ്രമോട്ടറായ രാധാകൃഷ്ണന് ദമനി 9.51 ബില്യണ്‍ ഡോളര്‍ ആസ്തി വര്‍ധനയോടെ തന്റെ സമ്പത്ത് 24.4 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തി. എച്ച്സിഎല്‍ ടെകിന്റെ ശിവ് നഡാറാകട്ടെ 8.40 ബില്യണ്‍ ഡോളറിന്റെ നേട്ടമാണ് ഉണ്ടാക്കിയത്. 32.5 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിയിപ്പോള്‍.
അതിസമ്പന്നരിലെ മറ്റ് പ്രമുഖരായ സാവിത്രി ജിന്‍ഡാല്‍ (5.82 ബില്യണ്‍ ഡോളര്‍), കുമാര്‍ മംഗളം ബിര്‍ള (5.02 ബില്യണ്‍ ഡോളര്‍) ദിലീപ് സാങ്വി (4.28 ബില്യണ്‍ ഡോളര്‍), കെപി സിങ് (3.61 ബില്യണ്‍ ഡോളര്‍), ഫാല്‍ഗുനി നയര് (മൂന്ന് ബില്യണ്‍ ഡോളര്‍) എന്നിവരും ഒരു വര്‍ഷം കൊണ്ട് തങ്ങളുടെ ആസ്തി കുത്തനെ ഉയര്‍ത്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍