പ്രതാപം വീണ്ടെടുത്ത് ബിറ്റ്കോയിന്; 3 മാസത്തിനുശേഷം 50,000 ഡോളര്‍ കടന്നു
പ്രതാപം വീണ്ടെടുത്ത് ബിറ്റ്കോയിന്. മൂന്നുമാസത്തിനുശേഷം 50,000 ഡോളര്‍ കടന്നു. കഴിഞ്ഞ രണ്ട് മാസമായി താഴേക്ക് പതിച്ച ബിറ്റ്്കോയിന്‍ മൂല്യം മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ശേഷം 50000ത്തിനുമുകളിലാണ് തിങ്കളാഴ്ച രാവിലെ ട്രേഡ് ചെയ്തത്. ബിറ്റ്കോയിന് തിങ്കളാഴ്ച 2.5%ഉയര്‍ന്ന് 50,152.24 വരെ എത്തി. ഈ വര്‍ഷം മെയ് പകുതിക്കു ശേഷമുള്ള ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. ഡോഴ് കോയിനും ഈഥറും ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബിറ്റ്കോയിന് ശേഷം ഏറ്റവുമധികം വിപണിവലുപ്പമുള്ള ഈഥര്‍ 3321 ഡോളറിലേക്കാണ് ഉയര്‍ന്നത്.
ശതകോടീശ്വരനായ ഇലോണ്‍ മസ്ക്, ആര്‍ക്ക് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് എല്‍എല്‍സിയുടെ കാഥി വുഡ് എന്നിവരുടെ ക്രിപ്റ്റോയെ പിന്തുണയ്ക്കുന്ന അഭിപ്രായങ്ങള്‍ ആണ് ബിറ്റ്കോയിന് റാലിയെ സഹായിച്ചതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഡോഴ് കോയിന് ഒരു ശതമാനം ഉയര്‍ന്ന് 0,32 ഡോളറിലാണ് എത്തിയത്. മറ്റ് ക്രിപ്റ്റോകളായ സ്റ്റെല്ലാര്‍, യൂണിസ്വാപ്പ്, എക്സ്ആര്‍പി, ലൈറ്റ്കോയിന്, കാര്‍ഡാനോ തുടങ്ങിയവ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നേട്ടത്തോടെ വ്യാപാരം നടത്തി.
ബ്ലോക്ക്ചെയിന്‍ ഡാറ്റാ പ്ലാറ്റ്ഫോം ചെയ്നാലിസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്റ്റോ അഡോപ്ഷന്‍ ഇന്‍ഡക്സ് അനുസരിച്ച്, ലോകമെമ്പാടുമുള്ള ക്രിപ്റ്റോ അഡോപ്ഷന്‍ ജൂണ്‍ 2020 നും ജൂലൈ 2021 നും 880% ഇടയില്‍ വര്‍ധിച്ചു. ലോകമെമ്പാടുമുള്ള ക്രിപ്റ്റോ ദത്തെടുക്കലിന്റെ കാര്യത്തില്‍ ഇന്ത്യ വിയറ്റ്നാമിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. റിപ്പോര്‍ട്ട് പ്രകാരം യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാള്‍ ആണ് ഇന്ത്യ മുന്നില്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍