കൊറോണയില്‍ നേട്ടം കൊയ്ത് ബൈജു രവീന്ദ്രന്; ബൈജൂസ് ആപ്പിലേക്ക് 300 മില്യണ്‍ ഡോളര്‍ എത്തുന്നു
മലയാളിയായ ബൈജു രവീന്ദ്രന് തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പ് ആയിരുന്നു എഡ്യുആപ്പ് ആയ ബൈജൂസ്. ഇന്നിപ്പോള്‍ ലോകത്തെ ഒന്നാംനിര യുണിക്കോണ്‍ കമ്പനികളില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ് ബൈജൂസ്. ഒരുപക്ഷേ, കൊവിഡ് കാലം ഏറ്റവും അധികം നേട്ടമുണ്ടാക്കിക്കൊടുത്ത സ്ഥാപനങ്ങളില്‍ ഒന്നാണ് ബൈജൂസ് എന്നും പറയാം.
ഏതാണ്ട് മുന്നൂറ് മില്യണ്‍ ഡോളറിന്റെ ( 2,206.06 കോടി രൂപ) നിക്ഷേപമാണ് ബൈജൂസിലേക്ക് പുതിയതായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് കാലമായതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചത് ബൈജൂസിന്റെ ഡിമാന്‍ഡും കുത്തനെ കൂട്ടിയിട്ടുണ്ട്. വിശദാംശങ്ങള്‍.
കൊവിഡ് വ്യാപനം ലോകമെമ്പാടും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാല്‍ ബൈജൂസിനെ സംബന്ധിച്ച് അവര്‍ക്ക് ഏറ്റവും അധികം വളര്‍ച്ചയുണ്ടാക്കിയത് ഈ കൊവിഡ് കാലം തന്നെയാണ്. സ്കൂളുകള്‍ അടച്ചതോടെ ബൈജൂസിന് ഡിമാന്‍ഡ് കൂടുകയായിരുന്നു.
ബ്ലാക്ക് റോക്ക് ഇന്ക്, സാന്‍ഡ്സ് ക്യാപിറ്റല്‍, അല്‍ക്കിയോണ്‍ ക്യാപിറ്റല്‍ എന്നിവയാണ് ബൈജൂസില്‍ പുതിയതായി നിക്ഷേപിക്കുന്നത്. ഡിമാന്‍ഡ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ കമ്പനി കൂടുതല്‍ വികസിപ്പിക്കുന്നതിനാണ് ഈ ഫണ്ട് ചെലവഴിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് കമ്പനികളും നിക്ഷേപിക്കുന്ന ആകെ തുക 300 മില്യണ്‍ ഡോളര്‍ ആണ് എന്നാണ് വാര്‍ത്ത. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഇത് രണ്ടായിരത്തി ഇരുനൂറ് കോടി രൂപയില്‍ അധികം വരും. ബൈജൂസ് ആപ്പിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത് 11 ബില്യണ്‍ ഡോളര്‍ ആണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍