ബിപിസിഎല്‍ സ്വകാര്യവത്കരണം; പൊതുമേഖലാ കമ്പനികളിലെ തൊഴിലാളികള്‍ പ്രക്ഷോഭത്തിന്
ബിപിസിഎല്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. നവംബര്‍ 28ന് ബിപിസിഎല്ലിന്റെ അനുബന്ധ സ്ഥാപനങ്ങളിലുള്ള തൊഴിലാളികള്‍ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിക്കും. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്,ഇന്ത്യന്‍ റെയില്‍വേ,മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡ്,ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്,ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് ലിമിറ്റഡ്,ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്ന പൊതുമേഖലാ കമ്പനികളിലെ തൊഴിലാളികളാണ് പണിമുടക്ക് നടത്തുക.
ബിപിസിഎല്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് മറ്റുള്ള എണ്ണകമ്പനികളിലെ ജീവനക്കാരും അനിശ്ചിതകാല പണിമുടക്കില്‍ പങ്കെടുക്കുമെന്ന അറിയിച്ചു. ഏകദിന സമരമാണ് സൂചനയായി നടത്തുക. ബിപിസിഎല്‍ ഓഹരികള്‍ ഭൂരിഭാഗവും വിറ്റഴിക്കുന്നത് നിലവിലുള്ള ജീവനക്കാരുടെ തൊഴിലിനെ ബാധിക്കുമെന്നും തൊഴിലാളി സംഘടനകള്‍ അറിയിച്ചു.കൊച്ചിന് റിഫൈനറി അടക്കം കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള പൊതുമേഖലാ കമ്പനികളാണ് വില്‍ക്കുന്നത്. ബിപിസിഎല്ലിന്റെ 53.3% ഓഹരികളാണ് വില്‍ക്കുന്നത്. നിലവില്‍ ബിപിസിഎലിന്റെ ആസ്തിമൂല്യനിര്‍ണയം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ രണ്ടാമത്തെ വലിയ ഓയില്‍ റീട്ടെയ്ലിങ് കമ്പനിയാണ് ബിപിസിഎല്‍. എല്‍പിജി ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ 25 ശതമാനത്തോളം ബിപിസിഎല്‍ ആണ് നിയന്ത്രിക്കുന്നത്.പൊതുമേഖല കമ്പനികള്‍ക്ക് ബിപിസിഎല്‍ കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമല്ല. വിദേശ കമ്പനികളെയാണ് ക്ഷണിക്കുന്നത്. ലോകത്തിലെ ഏറ്റവും ലാഭമുള്ള എണ്ണക്കമ്പനിയായ സൗദി അരാംകോ ബിപിസിഎല്‍ വാങ്ങുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച്ചയാണ് അരാംകോം ഓഹരി വിപിണിയില്‍ പ്രഥമ വില്‍പ്പന നടത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍