News

ബാങ്കുകള്‍ക്ക് മൂലധന സഹായമായി 70,000 കോടി രൂപ; കിട്ടാക്കടത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: പൊാതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായമായി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ 70,000 കോടി രൂപ നല്‍കിയേക്കും.  ബാങ്കുകളുടെ വായ്പാ ശേഷി വളര്‍ത്തുന്നതിനും, ബാങ്കുകളുടെ മൂലധന ശേഷി വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ 70,000 കോടി രൂപയോളം നീക്കിവെച്ചിട്ടുള്ളത്. സാമ്പത്തിക നിലമെച്ചപ്പെട്ട എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ ആസ്തി വാങ്ങുന്നതിന് പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ക്രെഡിറ്റ് നല്‍കാനും ധാരണായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തെ പൊതുമേഖലാ വായ് ബാങ്കായ നാഷണല്‍ ഹൗസിങ് ബാങ്കിന്റെ പ്രവര്‍ത്തനം ആര്‍ബിഐ തിരിച്ചേല്‍പ്പിച്ചതായി ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചചര്യത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധന സഹായം നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. 

ഈ സാഹചര്യത്തില്‍ പൊതുമേഖലാ ബാങ്കുകളെ  കൂടുതല്‍ ശക്തിപ്പെുത്തുക എന്ന പ്രധാനപ്പെട്ട ലക്ഷ്യമാണ് സര്‍ക്കാര്‍ നടപ്പുസാമ്പത്തിക വര്‍ഷം മുന്നോട്ടുവെക്കുന്നത്. അതേസമയം പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ബാങ്കുകളുടെ കിട്ടാക്കടം കുറക്കാനുള്ള പ്രാഥമിക നടപടികളും സര്‍ക്കാര്‍ നടപ്പുസാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നുണ്ട്. ബാങ്കുകളുടെ കിട്ടാക്കടം ഒരുലക്ഷം കോടി രൂപയിലധികം കുറവ് വരുത്താന്‍ കഴിഞ്ഞെന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തിലൂടെ വ്യക്തമാക്കിയത്. 

അതേസമയം എന്‍എപിഎ സംബന്ധിച്ച് സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത് അിവാര്യമാണെന്നാണ് ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്.ബാങ്ക് കുടിശ്ശികക്കാരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനവുണ്ടായതായി കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നുണ്ട്.

 

Author

Related Articles