News

കൊറോണ ബിസിനസ് യാത്രകളെ നിശ്ചലമാക്കി; ഈ മേഖലയില്‍ വരുത്തിവെച്ച നഷ്ടം 820 ബില്യണ്‍ ഡോളര്‍; കൊറോണയില്‍ ഇതുവരെ 4000ത്തിലധികം പേരുടെ ജീവന്‍ പൊലിഞ്ഞു

ബെയ്ജിങ്: കൊറോണ വൈറസ് ആഗോളതലത്തില്‍  പടര്‍ന്ന് പിടിച്ചതോടെ ലോകസമ്പദ് വ്യവസ്ഥ നിശ്ചലമായെന്ന് പറയാം. കയറ്റുമതി-ഇറക്കുമതി വ്യപാര മേഖലയടക്കം നിലച്ചതോടെ, ആഗോളതലത്തിലെ ബിസിനസ് മേഖലകളെല്ലാം കോവിഡ്-1 മൂലം ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങി. വൈറസ് പടര്‍ന്ന് പിടിച്ചതോടെ ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുകയും ചെയ്തു. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദക രാഷ്ട്രവും,കയറ്റമതി രാഷ്ട്രവുമായ ചൈനയില്‍ സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകള്‍ നിശ്ചലമായി. ഇത് മൂലം  ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രമായി വരുത്തിവെച്ച നഷ്ടം 820 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

അതേസമയം ഭീമമായ നഷ്ടം വരുത്താന്‍ കാരണം ചൈനയാണെന്നാണ് ഗ്ലോബല്‍ ബിസിനസ്  ട്രാവല്‍  അസോസിയേഷന്‍ (ജിബിടിഎ) ചൂണ്ടിക്കാട്ടിയത്.  ഹോങ്കോങ്, ചൈന, തായ്  വാന്‍,  ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള യാത്രകളെല്ലാം വന്‍തോതില്‍ നിശ്ചലമായി. എന്നാല്‍ ഫിബ്രുവരി മാസത്തില്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പ് കണക്കാക്കിയ നഷ്ടം 560 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ചൈനയില്‍ മാത്രം കൊറോണ വൈറസിന്റെ ആഘാതം മൂലം 4000 പേരുടെ ജീവന്‍ പൊലിഞ്ഞ് പോയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.  

ചൈനയിലെ വിവിധ ഉത്പ്പാദന കേന്ദ്രങ്ങളും, ആപ്പിളടക്കമുള്ള വന്‍കിട കമ്പനികളുടെ സ്റ്റോറുകള്‍  അടച്ചുപൂട്ടുകയും ചെയ്തതോടെ ചൈനയുടെ 95 ശതമാനം വരുന്ന ബിസിനസ് യാത്രകളും നിശ്ചലമായി.  ചൈനയ്ക്ക് ബിസിനസ് യാത്രാ മേഖലിയില്‍ മാത്രം വരുന്ന നഷ്ടം 404.1 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.  യൂറോപ്പിന് മാത്രം കോര്‍പ്പറേറ്റ് യാത്രാ മേഖലയില്‍ നിന്ന്  വരുന്ന നഷ്ടം 190.05 ബില്യണ്‍ ഡോളറായിരിക്കുകയും ചെയ്യും. 

ചൈന തിരിച്ചുവരുന്നുവെന്ന പ്രചരണവും  

കൊറോണയെ അതിജീവിച്ച് ചൈന തിരിച്ചുവരുന്നുണ്ടെന്നാണ് ഇപ്പോള്‍ ആഗോളതലത്തില്‍ പരക്കുന്ന വാദം. ചൈന റോബോട്ടുകളെയടക്കം ചികിത്സിക്കാന്‍ രംഗത്തിറക്കുകയും മാധ്യണങ്ങളില്‍ ഇടംപിടിച്ചു.  സ്ഥിതിഗതികള്‍ പഴയ അവസ്ഥയിലേക്കെത്തുമെന്ന് വന്നതോടെ ഉത്പ്പാദന കേന്ദ്രങ്ങളും, ബിസിനസ് സംരംഭങ്ങളും ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ 95 ശതമാനം വരുന്ന റീട്ടെയ്ല്‍ സ്റ്റോറുകള്‍ തുറക്കുകയും ചെയ്തു.  ചൈനയിലെ ആപ്പിളിന്റെ 42 സ്റ്റോറുകളില്‍ 38 സ്റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  കഴിഞ്ഞ ജനുവരിയിലാണ് ആപ്പിളിന്റെ  റീട്ടെയ്ല്‍ സ്റ്റോറുകള്‍ കോവിഡ്-19 ഭീതിയെ തുടര്‍ന്ന് അടച്ചുപൂട്ടിയത്.  

അതേസമയം ആഗോള ഇലക്ട്രോണിക്സ് ഹബ്ബായ ചൈനയിലെ വിവിധ ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം പൂര്‍ണമായ തിരിച്ചുവരവന്റെ പാതയിലേക്കെത്തിയിട്ടില്ല. കോവിഡ് ഭീതിയില്‍ ആപ്പിളിന്റെ ഓഹരികളില്‍ 9.36 ശതമാനം ഇടിവ് വരെയാണ് രേഖപ്പെടുത്തിയത്. .രോഗത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന ഹുബെയ് പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്കുകള്‍ നീക്കി. 17 കേസ് മാത്രമാണ് ചൊവ്വാഴ്ച ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യയിലും വലിയ കുറവാണുള്ളത്. കോവിഡ്19 ചൈനയില്‍ നിയന്ത്രണവിധേയമായതിനാല്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് തന്നെയാണ് പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. .പ്രഭവകേന്ദ്രമായ വുഹാനടങ്ങുന്ന ഹുബെയ്യില്‍ രോഗബാധിതരല്ലാത്ത ആളുകള്‍ക്ക് യാത്രാസൗകര്യങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.

Author

Related Articles