News

ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 418 കോടി രൂപ നേടി കാമ്പസ് ആക്ടീവ് വെയര്‍

ന്യൂഡല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 418 കോടി രൂപ നേടി കാമ്പസ് ആക്ടീവ് വെയര്‍. സ്പോര്‍ട്സ് ഫൂട് വെയര്‍ കമ്പനിയാണ് കാമ്പസ് ആക്ടീവ് വെയര്‍. ഓഹരി ഒന്നിന് 292 രൂപ വീതം മൊത്തം 14,325,000 ഓഹരികള്‍ ആങ്കര്‍ നിക്ഷേപകര്‍ക്ക്  നല്‍കി. ഇതിലൂടെ 418.29 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു.

അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഫിഡിലിറ്റി ഫണ്ടുകള്‍, നോമുറ, സൊസൈറ്റി ജനറല്‍, ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് (സിംഗപ്പൂര്‍) പിടിഇ എന്നിവര്‍ കമ്പനിയുടെ ആങ്കര്‍ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു. കൂടാതെ, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് (എംഎഫ്), ആദിത്യ ബിര്‍ള സണ്‍ ലൈഫ് എംഎഫ്, മോത്തിലാല്‍ ഓസ്വാള്‍ എംഎഫ്, ഡിഎസ്പി എംഎഫ്, നിപ്പണ്‍ ഇന്ത്യ എംഎഫ്, ഇന്‍വെസ്‌കോ എംഎഫ് എന്നിവയും ആങ്കര്‍ റൗണ്ടില്‍ പങ്കെടുത്തു.

പ്രമോട്ടര്‍മാരുടേയും നിലവിലുള്ള ഓഹരി ഉടമകളുടേയും പക്കലുള്ള 4,79,50,000 ഓഹരികളുടെ വില്‍പ്പനയ്ക്കുള്ള ഓഫര്‍ (ഛഎട) ആണ് പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ). ഒഎഫ്എസില്‍ ഓഹരികള്‍ വാഗ്ദാനം ചെയ്യുന്നവരില്‍ ഹരി കൃഷ്ണ അഗര്‍വാള്‍, നിഖില്‍ അഗര്‍വാള്‍ എന്നിവര്‍ പ്രൊമോട്ടര്‍മാരും, ടിപിജി ഗ്രോത്ത് കകക, ക്യുആര്‍ജി എന്റര്‍പ്രൈസസ് ലിമിറ്റഡ്, രാജീവ് ഗോയല്‍, രാജേഷ് കുമാര്‍ ഗുപ്ത എന്നിവര്‍ നിലവിലുള്ള ഓഹരി ഉടമകളുമാണ്. നിലവില്‍, പ്രൊമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 78.21 ശതമാനം ഓഹരിയുണ്ട്. ടിപിജി വളര്‍ച്ചയ്ക്കും ക്യുആര്‍ജി എന്റര്‍പ്രൈസസിനും യഥാക്രമം 17.19 ശതമാനം 3.86 ശതമാനം എന്നിങ്ങനെയാണ് ഓഹരിയാണുള്ളത്.

Author

Related Articles