അറ്റാദായത്തില്‍ 116 ശതമാനത്തിന്റെ വര്‍ധനവുമായി കാനറാ ബാങ്ക്
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) 1,502 കോടിയുടെ അറ്റാദായം നേടി കാനറാ ബാങ്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 116 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 696.1 കോടിയായിരുന്നു ബാങ്കിന്റെ അറ്റാദായം. മൊത്തം പ്രൊവിഷനുകളിലെ ഇടിവും കിട്ടാക്കടം കുറഞ്ഞതും ബാങ്കിന്റെ അറ്റാദായത്തില്‍ പ്രതിഫലിച്ചു.
അറ്റ പലിശ മാര്‍ജിന്‍ ഡിസംബര്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ 2.72 ശതമാനത്തില്‍ നിന്ന് 2.83 ശതമാനമായി ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റപലിശ വരുമാനം 14 ശതമാനം ഉയര്‍ന്ന് 6,946 കോടി രൂപയായി.മുന്‍വര്‍ഷം 7.46 ശതമാനം ആയിരുന്ന മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം 7.8 ശതമാനം ആണ്. ഡിസംബര്‍ പാദത്തില്‍ കിട്ടാക്കടങ്ങളില്‍ നിന്ന് 2,784 കോടി രൂപയാണ് ബാങ്ക് തിരിച്ചു പിടിച്ചത്.
മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 10 ശതമാനം ഉയര്‍ന്ന് 5,803 കോടിയായി. മൊത്തം പ്രൊവിഷനുകള്‍ മുന്‍വര്‍ഷത്തെ 4,210 കോടിയില്‍ നിന്ന് 47 ശതമാനം ഇടിഞ്ഞ് 2245 കോടി ആയതാണ് അറ്റലാഭം വന്‍തോതില്‍ ഉയര്‍ത്തിയത്. അതേ സമയം ആകെ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 53 കോടി കുറഞ്ഞ് 21,312 കോടി രൂപയിലെത്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍